Advertisment

മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടനം ഉപയോഗിക്കില്ല...യന്ത്രവത്കൃതമായി പൊളിക്കുന്നതിനാണ് മുന്‍ഗണന...മാലിന്യങ്ങള്‍ നീക്കാനുള്ള ചുമതല പൊളിക്കുന്ന ഏജന്‍സിക്ക് തന്നെയാണ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടനം ഉപയോഗിക്കില്ലെന്നും യന്ത്രവത്കൃതമായി പൊളിക്കുന്നതിനാണ് മുന്‍ഗണനയെന്നും സര്‍ക്കാര്‍ . ഇതിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കാം.

Advertisment

publive-image

 

എന്നാല്‍, സമീപത്തെ ഒഴിപ്പിക്കല്‍, കുറഞ്ഞ മലിനീകരണം എന്നിവ അനുകൂല ഘടകങ്ങളാണെന്ന് ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു.പൊളിക്കാന്‍ ആറ് കന്പനികളെ ഷോര്‍ട്ട്‌ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

താത്‌പര്യം പ്രകടിപ്പിച്ച 15 കന്പബനികളില്‍ പത്തുപേരെ പൊളിക്കല്‍ രീതി അവതരിപ്പിക്കാന്‍ വ്യാഴാഴ്ച നഗരസഭയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. നിയന്ത്രിത സ്ഫോടനം മുതല്‍ യന്ത്രമുപയോഗിച്ച്‌ പൊളിക്കല്‍ വരെയാണ് ഇവര്‍ അവതരിപ്പിച്ചത്. ഇതില്‍ ആറു കമ്ബനികളാണ് തുക ക്വാട്ട് ചെയ്തിരുന്നത്.

ഇവരെ ഷോര്‍ട്ട്‌ ലിസ്റ്റ് ചെയ്യുകയായിരുന്നു. പൊളിക്കലിന് എത്ര തുകയാകുമെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അഞ്ച് ടവറുകളും പൊളിക്കാന്‍ ഒരു കന്പനിയെ ഏല്‍പ്പിക്കണോ അതോ വ്യത്യസ്ത കമ്ബനികളെ ഏല്‍പ്പിക്കണോ എന്ന് സര്‍ക്കാരുമായി ആലോചിച്ച്‌ തീരുമാനിക്കും. ഒക്ടോബര്‍ ഒന്പതുവരെ ഇതിന് സമയമുണ്ടെന്ന് സബ് കളക്ടര്‍ പറഞ്ഞു.

മാലിന്യങ്ങള്‍ നീക്കാനുള്ള ചുമതല പൊളിക്കുന്ന ഏജന്‍സിക്ക് തന്നെയാകും. സ്ഥലം അധികൃതര്‍ നല്‍കുമെങ്കിലും ഏതെന്ന് തീരുമാനിച്ചിട്ടില്ല. പുനഃചംക്രമണം പോലുള്ള മാര്‍ഗങ്ങള്‍ ഏജന്‍സിക്ക് തീരുമാനിക്കാം. അടുത്തുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാന്‍ പാടില്ല. സമീപത്തുള്ളവരെ അധികം ഒഴിപ്പിക്കേണ്ടി വരില്ല. അഥവാ വേണ്ടിവന്നാലും കുറച്ചുസമയത്തേക്കു മാത്രം മതിയാകും.

Advertisment