Advertisment

മ​ര​ടി​ലെ ഫ്ലാ​റ്റ് പൊ​ളി​ക്കുന്നതിനായി സര്‍ക്കാര്‍ പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റ് പൊ​ളി​ക്കുന്ന വിഷയത്തില്‍ സ​ര്‍‌​ക്കാ​ര്‍ മു​ന്നോ​ട്ട് തന്നെ പോകാന്‍ തീരുമാനിച്ചു. ഫ്ലാ​റ്റു​ക​ള്‍ പൊ​ളി​ക്കു​ന്ന​തി​ന് സ​ര്‍‌​ക്കാ​ര്‍ പു​തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ച്ചു. ഫോ​ര്‍​ട്ട് കൊ​ച്ചി സ​ബ് ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗി​നെ​യാ​ണ് നി​യ​മി​ച്ച​ത്.

publive-image

നേ​ര​ത്തെ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്കാ​യി​രു​ന്നു ഇ​തി​ന്‍റെ ചു​മ​ത​ല. സ​മ​യ​ബ​ന്ധി​ത​മാ​യി പൊ​ളി​ക്ക​ല്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ്നേ​ഹി​ല്‍ കു​മാ​റി​ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ ഫ്ലാ​റ്റു​ക​ളി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​ന്‍ കെ​എ​സ്‌ഇ​ബി​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

Advertisment