Advertisment

മ​ര​ടില്‍ പുതിയ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കെ​തി​രെ പ​രാ​തി; തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഭ​ര​ണ​സ​മി​തി പരാതി നല്‍കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: മരട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യാ​യ സ​ബ്ക​ള​ക്ട​ര്‍ സ്നേ​ഹി​ല്‍ കു​മാ​റി​നെ​തി​രെ പ​രാ​തി​യു​മാ​യി ഭ​ര​ണ​സ​മി​തി രംഗത്ത്.

Advertisment

publive-image

 

നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ സെക്രട്ടറി ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കി.

നഗരസഭാ ചെയര്‍പേഴ്‍സണ്‍ ആണ് കത്ത് നല്‍കിയത് .ഫ്ലാറ്റ് പൊളിക്കല്‍ നടപടി ഭരണസമിതിയെ അറിയിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. സ്‌നേഹില്‍ കുമാര്‍ ഫയലുകളില്‍ ഒപ്പിടുന്നില്ല തുടങ്ങിയ ആരോപണവും ഭരണസമിതി ഉന്നയിക്കുന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സ്നേ​ഹി​ല്‍ കു​മാ​ര്‍ മ​ര​ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.

അ​തി​നു ശേ​ഷ​മാ​ണ് വൈ​ദ്യു​തി​യും, വെ​ള്ള​വും വി​ച്ഛേ​ദി​ക്കു​മെ​ന്ന് കാ​ട്ടി ഫ്ലാ​റ്റ് ഉ​ട​മ​ക​ള്‍‌​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യ​തും അ​തി​ന്മേ​ല്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​തും.

Advertisment