Advertisment

സുപ്രീകോടതിയുടെ ഉത്തരവ് പ്രകാരം മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കി...സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

New Update

കൊച്ചി: മരടില്‍ അനധികൃതമായി നിര്‍മിച്ച ഫ്ലാറ്റുകള്‍ സുപ്രീകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പൊളിച്ച് നീക്കി. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നാല് ഫ്ലാറ്റുകളും നിലംപൊത്തി. ഗോള്‍ഡന്‍ കായലോരമാണ് അവസാനം പൊളിച്ചത്.

Advertisment

publive-image

സര്‍ക്കാര്‍ നാളെ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയന്ത്രിത സ്ഫോടനത്തിലൂടെ മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി അണുവിട വിടാതെയാണ് 'മിഷന്‍ മരട്' പൂര്‍ത്തിയാക്കിയത്.

സുപ്രീംകോടതി വിധിപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കാനായതില്‍ വലിയ ആശ്വാസമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ രേഖപ്പെടുത്തിയത്. ചട്ടം ലംഘിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് മരടിലെ നടപടിയെന്ന് മന്ത്രി എ സി മൊയ്ദീന്‍ പ്രതികരിച്ചു

നേരത്തെ തീരുമാനിച്ചതിലും 30 മിനിറ്റ് വെെകിയാണ് ഗോള്‍ഡന്‍ കായലോരം പൊളിച്ചത്. കൃത്യം 2.30 ന് ഗോള്‍ഡന്‍ കായലോരവും മണ്ണോടു ചേര്‍ന്നു. രണ്ട് മണിക്ക് പൊളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് 30 മിനിറ്റ് വെെകിയത്.

maradu flate
Advertisment