Advertisment

മരടിലെ ഫ്ളാറ്റു സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ ഒത്താശ ചെയ്ത മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് ജാമ്യം ...ഇനി രണ്ടു കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ജയിലില്‍ നിന്നും ഇറങ്ങാം

New Update

കൊച്ചി: അനധികൃതമായി മരടിലെ ഫ്ളാറ്റു സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ ഒത്താശ ചെയ്ത മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷ്റഫിന് കോടതി ജാമ്യം അനുവദിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.

Advertisment

publive-image

കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്‍റിലായിരുന്ന ഹോളി ഫെയ്ത് എച്ച്‌ ടു ഒ ഫ്ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ്,മുന്‍ മരട് പഞ്ചായത്ത് ജുനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ക്ക് ഹൈക്കോടതിയും ആല്‍ഫ സെറിന്‍ ഫ്‌ളാറ്റ് നിര്‍മാതാവ് പോള്‍ രാജിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും കഴിഞ്ഞ ദിവസങ്ങളില്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മുഹമ്മദ് അഷറഫിനും കോടതി ജാമ്യം നല്‍കിയത്.

ഹോളി ഫെയ്ത് എച്ച്‌ ടു ഒ, ആല്‍ഫ സെറിന്‍,ജെയിന്‍ കോറല്‍, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. ഇതില്‍ ജെയിന്‍ കോറല്‍, ആല്‍ഫാ സെറീന്‍ എന്നീ ഫ്ളാറ്റുകളുടെ കേസിലാണ് മുഹമ്മദ് അഷറഫിന് ജാമ്യം ലഭിച്ചത്. ഹോളി ഫെയ്ത് എച്ച്‌ ടു ഒ ഫ്ളാറ്റ് കേസില്‍ ജാമ്യം ലഭിക്കുന്നതിനായി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടു്.

2015 ല്‍ വിജിലന്‍സ് മറ്റൊരു കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ മുഹമ്മദ് അഷറഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.രണ്ടു കേസില്‍ മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിട്ടുള്ളു. മറ്റു രണ്ടു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാലേ മുഹമ്മദ് അഷറഫിന് മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നും പുറത്തിറങ്ങാല്‍ കഴിയു.

MARADU
Advertisment