Advertisment

ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി

author-image
admin
Updated On
New Update

മറയൂര്‍: ആംബുലന്‍സില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി. കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് ഇന്നലെ വൈകിട്ട് ഉദുമല്‍പേട്ടയ്ക്കു സമീപം പിടികൂടിയത്.

Advertisment

publive-image

ആംബുലന്‍സ് ഡ്രൈവര്‍ ഉദുമല്‍പേട്ട സ്വദേശി കറുപ്പുസ്വാമി പിടിയിലായി. ആന്ധ്രയില്‍ നിന്ന് ടെംപോ ട്രാവലറില്‍ തമിഴ്നാട് വഴിയാണ് കഞ്ചാവ് കൊണ്ടുവന്നത്. പിന്നീട് ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോയമ്ബത്തൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ എസ് പി ആര്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് കാര്‍ഡ്ബോ‌ര്‍ഡ് പെട്ടികളിലാക്കി കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടിച്ചത്.

Advertisment