Advertisment

മൊറയൂർ മണ്ഡലം കെഎസ്‌യു കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു

New Update

സർക്കാറിന്റെ ഓൺലൈൻ ക്ലാസ് കാണുവാൻ സാധിക്കാത്തതിൻറെ പേരിൽ വളാഞ്ചേരിയിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് മൊറയൂർ മണ്ഡലം കെഎസ്‌യു കമ്മിറ്റി വില്ലേജ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.

Advertisment

publive-image

ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ആശങ്കകൾ സർക്കാർ ഉടൻ പരിഹരിക്കണമെന്ന് വില്ലേജ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് അസ്ഥാഫ് ടി പി ആവശ്യപ്പെട്ടു.

മണ്ഡലം കെഎസ്‌യു പ്രസിഡന്റ് നൗഷാദ് എകെ അധ്യക്ഷത വഹിച്ചു. കെഎസ്‌യു ജില്ലാ സെക്രട്ടറി ഷംലിക്ക് കുരിക്കൾ, കെഎസ്‌യു മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് റാഷിദ് മേൽമുറി, മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി പി യൂസഫ്, കെഎസ്‌യു മണ്ഡലം ഭാരവാഹികളായ, ഉവൈസ് മുണ്ടോടൻ, പികെ മണിവർണ്ണൻ, പൂക്കോടൻ ഫർഹാൻ, അബ്ദുറസാഖ് മുക്കൻ എന്നിവർ പ്രതിഷേധ മാർച്ചിന് ആശംസകളർപ്പിച്ചു സംസാരിച്ചു

marayoor mandalam
Advertisment