Advertisment

ജനപ്രിയ വീഡിയോ ഗെയിം കഥാപാത്രം സൂപ്പർ മാരിയോക്ക് പ്രചോദനമായ മാരിയോ സിഗേൽ അന്തരിച്ചു

New Update

publive-image

Advertisment

കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയ വീഡിയോ ഗെയിം കഥാപാത്രമായ സൂപ്പർ മാരിയോയുടെ പേരിന് പ്രചോദനമായ മാരിയോ സിഗേൽ അന്തരിച്ചു. വാഷിങ്ടണിൽ വെച്ചായിരുന്നു അന്ത്യം. 84 വയസായിരുന്നു.

അമേരിക്ക കേന്ദ്രീകരിച്ച് ബിസിനസ് ചെയ്തിരുന്ന ആളായിരുന്നു മാരിയോ സിഗേൽ. 1980ൽ മാരിയോ സ്വന്തം കെട്ടിടം വീഡിയോ ഗെയിം നിർമാതാക്കളായ നിന്‍റെൻഡോ കമ്പനിക്ക് വാടകക്ക് നൽകി. ആദ്യ കാലത്ത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ഗെയിം ഡെവലപ്പർമാരെ വാടക ചോദിച്ച് മാരിയോ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. സ്ഥിരം ശല്യക്കാരനായ മാരിയോയെ കളിയാക്കുന്നതിനാണ് ഡോങ്കി കോങ് എന്ന കമ്പനിയുടെ ആദ്യ വീഡിയോ ഗെയിം കഥാപാത്രത്തിന്‍റെ പേര് മാറ്റി, സൂപ്പർ മാരിയോ എന്നാക്കിയത്. മാരിയോ എന്ന പേരും ഗെയിം പിന്നീട് വലിയ ജനപ്രീതി നേടി. ഒരു കാലഘട്ടത്തിന്‍റെ മുഴുവൻ ഇഷ്ടഗെയിം ആയി സൂപ്പർ മാരിയോ മാറുകയുണ്ടായി.

എക്കാലത്തെയും വിജയകരമായ വീഡിയോ ഗെയിം പരമ്പര ആയാണ് സൂപ്പർമാരിയോ അറിയപ്പെടുന്നത്. മാരിയോയുടെ ഏറ്റവും ഒടുവിലത്തെ ഗെയിം പോലും ഒരു കോടിയിലേറെ കോപ്പികൾ പുറത്തിറക്കിയത്. സ്വന്തം പേരാണ് ഗെയിമിലെ കഥാപാത്രത്തിന് ഇട്ടത് എന്നറിഞ്ഞിട്ടും സെഗാൽ നിയമനടപടിക്കൊന്നും പോയില്ല. 84കാരനായ മാരിയോ സെഗാലിന് ഭാര്യയും നാലു മക്കളും ഉണ്ട്.

Advertisment