Advertisment

മറിയം ത്രേസ്യ വിശുദ്ധ പദവിലേയ്ക്ക് ;പ്രഖ്യാപനം ഇന്ന്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

തൃശൂര്‍ ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക മറിയം ത്രേസ്യയെ ഞായറാഴ്ച വിശുദ്ധയാക്കും. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ഞായറാഴ്ച രാവിലെ പത്തിന് (ഇന്ത്യന്‍ സമയം പകല്‍ 1.30) ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപനം നടത്തും.

Advertisment

publive-image

ചടങ്ങില്‍ പങ്കെടുക്കാന്‍ മെത്രാന്മാരും ജനപ്രതിനിധികളും കുടംബാംഗങ്ങളുമടക്കം അഞ്ഞൂറില്‍പ്പരം പേര്‍ വത്തിക്കാനിലെത്തി. ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനാകും.

മാള പുത്തന്‍ചിറ ചിറമ്മല്‍ മങ്കിടിയാന്‍ തോമയുടെയും താണ്ടയുടെയും മകളായ മറിയം ത്രേസ്യ 1876ലാണ് ജനിച്ചത്. 1914ല്‍ പുത്തന്‍ചിറയില്‍ ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപിച്ചു. ജാതിമത ഭേദമെന്യേ രോഗികള്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും ആശ്രയമായിരുന്നു മറിയം.

അവഗണന നേരിടുന്ന സ്ത്രീകള്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഹോളിഫാമിലി സന്യാസിനി സമൂഹം ഒമ്പത്‌ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 1926ലാണ്‌ മറിയം ത്രേസ്യ നിര്യാതയായത്‌. അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യമ്മ എന്നിവര്‍ക്ക് പിന്നാലെയാണ്‌ മറിയം ത്രേസ്യയും വിശുദ്ധ പദവിയിലേക്ക്‌ ഉയരുന്നത്‌.

Advertisment