Advertisment

വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ ദമ്പതികള്‍ ഹെെക്കോടതിയില്‍ ഹര്‍ജി നല്‍കി

New Update

കൊച്ചി: സ്വവര്‍ഗ ദമ്പതികളായ സോനുവും നികേഷും സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ഹൈക്കോടതിയെ സമീപിച്ചു. സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷയില്‍ നടപടി എടുക്കുന്നില്ലെന്നും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിനേ നിയമത്തില്‍ വ്യവസ്ഥയുള്ളൂ എന്നും ചുണ്ടിക്കാണിച്ചാണ് ഹര്‍ജി.

Advertisment

publive-image

ഇഷ്ടമുള്ള വിവാഹം അവകാശമാണെന്നും നിയമത്തില്‍ വ്യവസ്ഥയില്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും വിശദീകരണം ഹൈക്കോടതി തേടിയിട്ടുണ്ട്.

രാജ്യത്ത് 2018 മുതല്‍ സ്വവര്‍ഗ വിവാഹം സുപ്രീം കോടതി നിയമ വിധേയമാക്കിയതാണെന്നും രാജ്യത്ത് 25 ലക്ഷത്തോളം സ്വവര്‍ഗ പ്രേമികള്‍ ഉണ്ടെന്നും വിവാഹം, ദത്തെടുക്കല്‍, ഇന്‍ഷ്വറന്‍സ് പോലുള്ള അവകാശങ്ങള്‍ ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ സോനുവും നികേഷും ചൂണ്ടികാട്ടി.

കേരളത്തില്‍ വിവാഹം കഴിച്ച ആദ്യ സ്വര്‍ഗ ദമ്ബതികളാണ് നികേഷും സോനുവും. മറ്റുള്ളവരെ പോലെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തങ്ങള്‍ക്കും തുല്യ പരിഗണന ലഭിച്ചില്ലെങ്കില്‍, സുപ്രീംകോടതി ഉത്തരവിന് വരെ എന്ത് വിലയെന്ന് സോനുവും നികേഷും ഹര്‍ജിയില്‍ ചോദിച്ചു.2018 മേയ് മാസത്തിലാണ് സോനുവും നികേഷും പ്രണയത്തിലാകുന്നത്. ഒന്നാകാന്‍ തീരുമാനിച്ച ഇരുവരും 2018 ജൂലായ് അഞ്ചിനു രഹസ്യമായി ക്ഷേത്രത്തിനു പുറത്തു പരസ്‌പരം വിവാഹമാല ചാര്‍ത്തി വിവാഹിതരാകുകയായിരുന്നു.

marriage registration
Advertisment