Advertisment

തലമുറ മാറ്റം സാധ്യമായില്ലെങ്കില്‍, കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമായി മാത്രം മാറും: അതിലേക്ക് പാര്‍ട്ടിയെ തള്ളി വിടരുത്: ഒരുപാട് സ്ഥാനമാനങ്ങള്‍ ഒരുപാട് പേര്‍ക്ക് വാരിക്കോരി കൊടുത്തിട്ട് ആരും ഒന്നും ചെയ്യാത്ത ഒരുകാലഘട്ടമാണ് കടന്നുപോയത്: ‘കോണ്‍ഗ്രസിനോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്യു കുഴല്‍നാടൻ

New Update

കൊച്ചി: കോൺഗ്രസ് പാർട്ടിയോട് തനിക്ക് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ലെന്ന കുറ്റസമ്മതവുമായി കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഇത് തന്റെ കുറ്റസമ്മതം തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് മാത്യു കുഴൽനാടന്റെ പ്രതികരണം.

Advertisment

publive-image

തലമുറ മാറ്റം സാധ്യമായില്ലെങ്കിൽ, കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമായി മാത്രം മാറുമെന്നും അതിലേക്ക് പാർട്ടിയെ തള്ളി വിടരുതെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. ഒരുപാട് സ്ഥാനമാനങ്ങൾ ഒരുപാട് പേർക്ക് വാരിക്കോരി കൊടുത്തിട്ട് ആരും ഒന്നും ചെയ്യാത്ത ഒരുകാലഘട്ടമാണ് കടന്നുപോയത്. അതിന്റെ ഒരു വിലയാണ് ഇപ്പോൾ കൊടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

മാത്യു കുഴൽനാടന്റെ വാക്കുകൾ: ”തലമുറ മാറ്റം സാധ്യമായില്ലെങ്കിൽ, കോൺഗ്രസ് പാർട്ടി ചരിത്രത്തിന്റെ ഭാഗമായി മാത്രം മാറും. അതിലേക്ക് നമ്മൾ പാർട്ടിയെ തള്ളി വിടരുത്. കരുത്തരനായ നിരവധി യുവനേതാക്കൾ നമ്മുടെ പാർട്ടിയിലുണ്ട്. ഈ സമയത്തും നമ്മൾ മൗനം പാലിച്ചാൽ, എല്ലാവരും സൗകര്യപ്രദമായി മിണ്ടാതിരുന്നാൽ ചരിത്രം നമുക്ക് മാപ്പ് നൽകില്ലെന്നാണ് എനിക്ക് തോന്നുന്നത്. നമുക്ക് കോൺഗ്രസിനെ വീണ്ടെടുക്കണം. ഞാൻ നിങ്ങളോട് ഒരു കുറ്റസമ്മതം നടത്താൻ ആഗ്രഹിക്കുകയാണ്. കെപിസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ എന്റെ പാർട്ടിയോട് എനിക്ക് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ഞാനിത് ആത്മാർഥമായി ഏറ്റ് പറയുന്നു. ഒരുപാട് സ്ഥാനമാനങ്ങൾ ഒരുപാട് പേർക്ക് വാരിക്കോരി കൊടുത്തിട്ട് ആരും ഒന്നും ചെയ്യാത്ത ഒരുകാലഘട്ടമാണ് കടന്നുപോയത്. അതിന്റെ ഒരു വിലയാണ് നമ്മൾക്ക് ഇപ്പോൾ കൊടുക്കേണ്ടി വന്നത്.”

https://www.facebook.com/mathewkuzhalnadanofficial/videos/164281405618883/?t=0

Advertisment