Advertisment

വിൽക്കാതെ അവശേഷിച്ച 10 ലോട്ടറി ടിക്കറ്റുളിലൊന്നിൽ മറഞ്ഞിരുന്ന ഭാഗ്യം പെട്ടിക്കടക്കാരൻ തമ്പിക്ക് 70 ലക്ഷത്തിന്റെ സന്തോഷമായി !!

New Update

മാവേലിക്കര : മാവേലിക്കര ഇറവങ്കര സവിതാഭവനത്തിൽ സി.തമ്പിക്കാണു (63) വിൽപന നടക്കാതെ അവശേഷിച്ച സ്ത്രീശക്തി ലോട്ടറിയുടെ ടിക്കറ്റുകളിലൊന്നിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ കിട്ടിയത്.

Advertisment

publive-image

മാവേലിക്കര–പന്തളം റോഡിൽ കൊച്ചാലുംമൂട് ശുഭാനന്ദാശ്രമത്തിനു സമീപം പെട്ടിക്കടയും ഒപ്പം ലോട്ടറി വ്യാപാരവും നടത്തുന്നയാളാണു തമ്പി.

കട വിപുലീകരിക്കുകയും മക്കളെ സഹായിക്കുകയും ചെയ്യണമെന്നാണു തമ്പിയുടെ ആഗ്രഹം. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ മാങ്കാംകുഴി ശാഖയിൽ ഏൽപിച്ചു. ഭാര്യ: സരസ്വതി. മക്കൾ: സരിത, സവിത.

Advertisment