Advertisment

മിഷന്‍ ബെറ്റര്‍ ടുമോറോ: നാളെ നടക്കുന്ന 'പോസ്-പോസ്' പ്രതിവാര സംവാദ പരിപാടിയില്‍ പങ്കെടുക്കുന്നത് പ്രമുഖ മാധ്യമപ്രവര്‍ത്തകരായ മാത്യൂസ് വര്‍ഗീസും, മനോജ് കെ. ദാസും; വിഷയം-'വാര്‍ത്തകളിലെ കഥാപാത്രങ്ങള്‍'

author-image
admin
New Update

publive-image

Advertisment

മികച്ച നേതൃപാടവമുള്ള യുവനേതാക്കളെ സൃഷ്ടിക്കുന്നതിനും ക്രിയാത്മകവും അര്‍ത്ഥവത്തായതുമായ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിനുമുള്ള ആഗോള കൂട്ടായ്മയാണ് ‘മിഷന്‍ ബെറ്റര്‍ ടുമോറോ (എംബിടി).’ പി. വിജയന്‍ ഐപിഎസ് ആണ് എംബിടിയുടെ ഉപദേഷ്ടാവ്.

പോസ്-പോസ് (പോസിറ്റിവിറ്റി & പോസിബിലിറ്റി) ഫ്രൈഡേ ടോക്ക് സീരിസ് ആണ് എംബിടിയുടെ പ്രധാന പ്രോഗ്രാമുകളിലൊന്ന്. പോസിറ്റീവായി കാര്യങ്ങള്‍ അഭിമുഖീകരിക്കുന്നതിനും പ്രതീക്ഷ കൈവിടാതിരിക്കാനും ആളുകളെ പ്രചോദിപ്പിക്കുകയാണ് ഈ സീരിസിന്റെ ലക്ഷ്യം. സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളാണ് ഇത് നടത്തുന്നത്.

'പോസ്‌പോസ്' പ്രതിവാര സംവാദ പരിപാടിയുടെ 45-ാം എപ്പിസോഡ് നാളെ നടക്കും. 'വാര്‍ത്തകളിലെ കഥാപാത്രങ്ങള്‍' എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ മാത്യൂസ് വര്‍ഗീസ് (എഡിറ്റോറിയല്‍ ഡയറക്ടര്‍, മലയാള മനോരമ), മനോജ് കെ. ദാസ് (എഡിറ്റര്‍, മാതൃഭൂമി) എന്നിവര്‍ പങ്കെടുക്കും.

ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയൻ ഐപിഎസിനോടൊപ്പം ഇരുവരും ചേർന്ന് ഒരുക്കുന്ന വാർത്തകളുടെ ലോകത്തിലേക്കു കടക്കാൻ, മിഷൻ ബെറ്റർ ടുമാറോ (MBT)യുടെ സോഷ്യൽ മീഡിയ ചാനലുകളിൽ ലോഗ് ഇൻ ചെയ്യാൻ മറക്കരുത്. വരുന്ന വെള്ളിയാഴ്ച ഫെബ്രുവരി 19-ന് രാത്രി 7 മണിക്ക്.

പരിപാടി കാണാന്‍...

സൂം: https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09

(
Meeting ID: 889 1747 5443, Passcode: 123123)

യൂട്യൂബ്: http://youtube.com/mbtunited

ഫേസ്ബുക്ക്: http://facebook.com/mbtunited

ഇന്‍സ്റ്റഗ്രാം: http://instagram.com/mbtunited

ഡെയ്‌ലി ഹണ്ട്: http://bz.dhunt.in/d0vq8?s=a&uu=0xf8f736638f3ec72a&ss=wsp

 

Advertisment