Advertisment

'മിഷന്‍ ബെറ്റര്‍ ടുമോറോ'യുടെ 'പോസ് പോസ്'പരിപാടിയില്‍ 'ജീവിതത്തിന്റെ വര്‍ണപ്പകിട്ട്' എന്ന പേരില്‍ സംവാദ പരമ്പര ആരംഭിക്കുന്നു; ജനുവരി 22ലെ പരിപാടിയില്‍ പങ്കെടുക്കുന്നത് വി.പി. ജോയ് ഐഎഎസും ആലംകോട് ലീലാകൃഷ്ണനും

author-image
admin
New Update

publive-image

Advertisment

മികച്ച നേതൃപാടവമുള്ള യുവനേതാക്കളെ സൃഷ്ടിക്കുന്നതിനും ക്രിയാത്മകവും അര്‍ത്ഥവത്തായതുമായ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിനുമുള്ള ആഗോള കൂട്ടായ്മയാണ് ‘മിഷന്‍ ബെറ്റര്‍ ടുമോറോ (എംബിടി).’ പി. വിജയന്‍ ഐപിഎസ് ആണ് എംബിടിയുടെ ഉപദേഷ്ടാവ്.

പോസ്-പോസ് (പോസിറ്റിവിറ്റി & പോസിബിലിറ്റി) ഫ്രൈഡേ ടോക്ക് സീരിസ് ആണ് എംബിടിയുടെ പ്രധാന പ്രോഗ്രാമുകളിലൊന്ന്. പോസിറ്റീവായി കാര്യങ്ങള്‍ അഭിമുഖീകരിക്കുന്നതിനും പ്രതീക്ഷ കൈവിടാതിരിക്കാനും ആളുകളെ പ്രചോദിപ്പിക്കുകയാണ് ഈ സീരിസിന്റെ ലക്ഷ്യം. സമൂഹത്തിലെ പ്രഗത്ഭരായ വ്യക്തികളാണ് ഇത് നടത്തുന്നത്.

'ജീവിതത്തിന്റെ വര്‍ണപ്പകിട്ട്' (colouring of life) എന്ന പേരില്‍ സംവാദ പരിപാടിക്കും തുടക്കമിടുകയാണ്. പത്ത് സംവാദങ്ങളുടെ പരമ്പരയിലെ ആദ്യത്തേത് ജനുവരി 22ന് നടക്കും. വി.പി. ജോയ് ഐഎഎസ് (ജോയ് വാഴയില്‍), എഴുത്തുകാരന്‍ ആലംകോട് ലീലാകൃഷ്ണന്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. 'വാക്കുകളില്‍ പൂക്കുന്ന ജീവിതം' എന്നതാണ് വിഷയം.

പരിപാടി കാണാന്‍...

https://us02web.zoom.us/j/88917475443

(Meeting ID: 889 1747 5443, Passcode: 123123)

http://youtube.com/mbtunited

http://facebook.com/mbtunited

http://instagram.com/mbtunited

http://bz.dhunt.in/c7Pq9?s=a&uu=0xf8f736638f3ec72a&ss=wsp

പോസ്-പോസിന്റെ തുടക്കം മുതല്‍ ഇതുവരെ നിരവധി പ്രഗത്ഭര്‍ ലോകമെമ്പാടുമുള്ള ആളുകളുമായി സംസാരിച്ചുകഴിഞ്ഞു. ഇത്തരത്തിലുള്ള ആദ്യ ഓണ്‍ലൈന്‍ ടോക്ക് സീരീസ് എംബിടിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ആഴ്ചയില്‍ ശരാശരി മുപ്പത് ലക്ഷം തത്സമയ പ്രേക്ഷകരിലേക്ക് എത്തുന്നു.

നടന്‍ മോഹന്‍ലാല്‍, നോബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി, ഇന്‍ഫോസിസ് മുന്‍ സിഇഒ എസ്.ഡി. ഷിബുലാല്‍ നിരവധി മുതിര്‍ന്ന നയതന്ത്രജ്ഞര്‍, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍, എഴുത്തുകാര്‍, കായിക താരങ്ങള്‍, സാമൂഹിക നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. യൂണിസെഫുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

Advertisment