Advertisment

'സ്ത്രീകള്‍ക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത് സ്വത്തവകാശം; സ്ത്രീധനം സ്ത്രീയുടെ അക്കൗണ്ടില്‍ ഇടണം'-വീണ്ടും വിവാദപരാമര്‍ശവുമായി എം.സി. ജോസഫൈന്‍;വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വിമര്‍ശനം

New Update

publive-image

Advertisment

തിരുവനന്തപുരം: സ്ത്രീധനം നല്‍കുകയാണെങ്കില്‍ അത് സ്ത്രീയുടെ അക്കൗണ്ടില്‍ ഇടണമെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ പരാമര്‍ശം വിവാദത്തില്‍. ജോസഫൈന്റെ ഈ പരാമര്‍ശം സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് വിമര്‍ശനം.

കൊല്ലത്ത് ഭര്‍തൃഗ്രഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടില്‍ വച്ചായിരുന്നു ജോസഫൈന്റെ 'പുതിയ' വിവാദ പരാമര്‍ശം.

ജോസഫൈന്‍ പറഞ്ഞത്...

സ്ത്രീകള്‍ക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത് സ്വത്തവകാശമാണ്. ജന്മസിദ്ധമായ സ്വത്തവകാശം. അഥവാ, സ്ത്രീധനം കൊടുക്കകയാണെങ്കില്‍, അത് സ്ത്രീയുടെ പേരിലായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. സ്ത്രീയുടെ പേരില്‍ ബാങ്ക് അക്കൗണ്ട്...ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകണം. അതുകൊണ്ട്, വനിതാ കമ്മീഷന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയിരുന്നു.

mc josephine controversy
Advertisment