മീ ടൂ’ ലൈംഗികരോപണത്തില്‍ മലിംഗയും

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, October 11, 2018

കൊളംബോ: മീ ടൂവിവാദത്തില്‍ കുരുങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗ. ലോകമൊന്നടങ്കമായി ചര്‍ച്ചചെയ്യുന്ന മീ ടൂ ക്യാമ്പെയിനിന്‍റെ ഭാഗമായാണ് ലസിത് മലിംഗയ്ക്കെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്കു പിന്നാലെയാണ് മലിംഗയും കുരുക്കില്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ മുംബൈയില്‍വച്ച് മലിംഗ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

പ്രശസ്ത പിന്നണി ഗായിക ചിന്‍മയി ശ്രീപദയാണ് ‘അജ്ഞാതയായ’ യുവതിയെ മലിംഗ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. അതേസമയം, പീഡന ശ്രമത്തിനു വിധേയയായ യുവതി ആരെന്നു വെളിപ്പെടുത്താന്‍ ചിന്‍മയി തയ്യാറായിട്ടില്ല.

×