Advertisment

മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

New Update

publive-image

Advertisment

തിരുവനന്തപുരം: വ്യാവസായിക വാണിജ്യ രംഗത്തെ പ്രതിഭകളെ ആദരിക്കാൻ മീഡിയവൺ ഏർപെടുത്തിയ ബിസിനസ് എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. പികെ ഗ്രൂപ് ചെയർമാൻ പി.കെ അഹമദിനാണ് ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. 32 രാജ്യങ്ങളിൽ വിവിധ മേഖലകളിലായി 120 മില്യൺ യുഎസ് ഡോളർ വിറ്റുവരവുള്ള കമ്പനിയാക്കി വളർത്തിയതിൽ നേതൃപരമായ പങ്ക് വഹിച്ചത് പരിഗണിച്ചാണ് പുരസ്കാരം.

പൊതുമേഖല സ്ഥാപനത്തിലെ എക്സലന്റ് എക്സിക്യൂട്ടീവിനുള്ള പ്രത്യേക ജൂറി അവാർഡിന് കൊച്ചിൻ ഷിപ്‍യാർഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറകട്ർ മധു എസ് നായർ അർഹനായി.

publive-image

ബിസിനസ്‍മാൻ ഓഫ് ദി ഇയറായി ലൂക്കർ ഇലക്ട്രിക് ടെക്‍നോളജീസ് മാനേജിംഗ് ഡയറക്ടർ ജ്യോതിഷ് കുമാറിനെ തെരഞ്ഞെടുത്തു. സൺറൈസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പർവീൻ ഹഫീസ് ആണ് ഈ വർഷത്തെ മികച്ച വനിതാ സംരഭക. ആദിത്യ സോളാർ ഫെറി സ്ഥാപകൻ സന്തിത്ത് തണ്ടശ്ശേരി മികച്ച യുവ സംരംഭകനുള്ള പുരസ്കാരത്തിന് അർഹനായി.

publive-image

മുൻ വ്യവസായ സെക്രട്ടറി ടി ബാലകൃഷ്ണൻ ഐഎഎസ് ചെയർമാനും, സ്റ്റാർട്ട് അപ് മിഷൻ മുൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, വ്യവസായ വകുപ്പ് മു അഡീഷനൽ ഡയറക്ടർ എം.അബ്ദുൽ മജീദ്, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് ദാമോദർ അവനൂർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തിയത്.

publive-image

ഇതിന് പുറമേ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച 14 പ്രമുഖ സംരഭകർക്ക് കൂടി മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡ് നൽകുന്നുണ്ട്. അവാർഡിന് അർഹമായവർ:

ഷാലിമാർ എ ഐ, (മാനേജിങ് ഡയറക്ടർ, സിൽവർസ്റ്റോം വാട്ടർ തീം പാർക്ക് ആൻഡ് സ്നോ സ്റ്റോം), കെവി വിശ്വനാഥൻ (ഹരിതം ഫുഡ്സ് ചെയർമാൻ), 3. എൻ എ മുഹമ്മദ് കുട്ടി (ഫാൽക്കൺ ഗ്രൂപ്പ്, മാനേജിങ് ഡയറക്ടർ), എൻ കെ കുര്യൻ (മാനേജിങ് ഡയറക്ടർ, മാങ്കോ മെഡോസ് അഗ്രികൾചറൽ പ്ലെഷർ ലാൻഡ് പ്രൈവറ്റ് ലിമിറ്റഡ്), ഡോ ലുഖ്മാനുൽ ഹക്കീം (ഇലാജ് ആയുർ ഹെരിറ്റേജ്, മാനേജിങ് ഡയറക്ടർ), മുജീബ് ടി. (ഫൗണ്ടർ & ചെയർമാൻ, EMTEES ലാൻഗ്വേജ് അക്കാഡമി), എം രാധാകൃഷ്ണൻ (ചെയർമാൻ, ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്റ്റേറ്റ് ഓഫ് ദി ആർട്ട് എഡ്യുക്കേഷൻ പ്രൊവൈഡർ), ഡോ പിപി മുഹമ്മദ് മുസ്തഫ (ചെയർമാൻ & ചീഫ് കാർഡിയോളജിസ്റ്റ് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ), സാന്റോ പുത്തൂർ (ഐ ടി ഡയറക്ടർ, എനിടൈം മണി പ്രൈവറ്റ് ലിമിറ്റഡ്), നൗഫൽ ചാലിൽ (മാനേജിങ് ഡയറക്ടർ, അഡ്നോക്സ് അപ്പാരൽസ്), ഡോ സോജൻ വി അവറാച്ചൻ (ചെയർമാൻ, ഇൻഡ്യൻ കോപറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ലിമിറ്റഡ്), പി സുരേന്ദ്രൻ (മാനേജിങ് ഡയറക്ടർ ഗസ്സ് 9 സ്പോർട്സ് ഫ്ലോർ), ഓ കെ സനാഫിർ (ഫൗണ്ടർ ആൻഡ് സി ഇ ഒ, ഇന്റർവെൽ ട്യൂഷൻ സെന്റർ), കേരള വിഷൻ സാറ്റലൈറ്റ് ചാനൽ.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വ്യവസായ വകുപ് മന്ത്രി ഇ പി ജയരാജൻ, വി.കെ. പ്രശാന്ത് എം.എൽ.എ, കെ.എസ് ശബരീനാഥ് എം.എൽ.എ, മീഡിയവൺ വൈസ് ചെയർമാൻ പി.മുജീബുറഹ്‌മാൻ, സി.ഇ.ഒ റോഷൻ കക്കാട്ട്, എഡിറ്റർ രാജീവ് ദേവരാജ് എന്നിവർ പങ്കെടുത്തു.

 

trivandrum news
Advertisment