Advertisment

ചികിത്സാ സഹായഫണ്ട് കൈമാറി

New Update

publive-image

തേഞ്ഞിപ്പലം ചേളാരി സ്വദേശി കരിങ്ങാംകുളങ്ങര പ്രവീണയുടെ കിഡ്നിമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വേണ്ടി,സ്പോര്‍ട്ടിംഗ് ആര്‍ട്സ്&സ്പോര്‍ട്സ് ക്ളബ്ബ് നീരോല്‍പാലത്തിന്‍റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ചിലൂടെയും, ക്ളബ്ബ് ഭാരവാഹികളില്‍ നിന്നും സമാഹരിച്ച ഫണ്ട് ,ചികിത്സാ ധനസഹായ കമ്മറ്റിവശം നല്‍കി.

സ്പോര്‍ട്ടിംഗ് ഓഫീസില്‍ വെച്ച് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചേര്‍ന്ന ചികിത്സാധനസഹായം കൈമാറുന്ന ചടങ്ങില്‍ ക്ളബ്ബ് രക്ഷാധികാരി റഫീഖ് പനിച്ചിയില്‍,സഹായ കമ്മറ്റി കണ്‍വീനര്‍ ശ്രീ,ഗോവിന്ദന്‍ കുട്ടി കോഹിനൂറിന് ഫണ്ട് കൈമാറി. പ്രസ്ഥുതയോഗത്തില്‍ പ്രസിഡന്‍റ് ജംഷാദ് പൊന്നച്ചന്‍ ,സെക്രട്ടറി ഹസ്സന്‍ മുണ്ടക്കാട്,മെമ്പര്‍മായ ബാവ എം എന്‍ പി, വാഹിദ് കമ്മിളിയില്‍ ,ആഷിഖ് കമ്മിളിയില്‍, ദീപുകുമാര്‍ കെ, റഷീദ് എ പി എന്നിവര്‍ പങ്കെടുത്തു. ചികിത്സാ സഹായത്തിനും കൈമാറല്‍ ചടങ്ങിനും ശ്രീ. കെ ഗോവിന്ദന്‍കുട്ടി നന്ദി പറഞ്ഞു.

Advertisment