Advertisment

സ്റ്റൈപ്പന്‍റ് വർദ്ധന ആവശ്യപ്പെട്ട് മെഡിക്കൽ കോളേജുകളിലെ പിജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും ഒ.പി ബഹിഷ്ക്കരിച്ചു

New Update

തിരുവനന്തപുരം: സ്റ്റൈപ്പന്‍റ് വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പിജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും ഒ.പി ബഹിഷ്ക്കരിച്ചു. ഈ മാസം ഇരുപതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

Advertisment

publive-image

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളിലായിരുന്നു പ്രതിഷേധം. 2015ന് ശേഷം പിജി ഡോക്ടർമാരുടെയും ഹൗസ് സർജൻമാരുടെയും സ്റ്റൈപ്പന്‍റ് കൂട്ടിയിട്ടില്ല.

കോഴ്സിനുള്ള ഫീസ് കൂട്ടുമ്പോഴും കുറഞ്ഞ സ്റ്റൈപ്പന്‍റിലുള്ള പഠനം പ്രതിസന്ധിയിലാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Advertisment