Advertisment

വെള്ള മണ്ണെണ്ണ കുടിച്ചാല്‍ കൊറോണ മാറുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിട്ടും തൃപ്തി വരാതെ മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് 64കാരന്‍; വിശദമായ കത്ത് ലഭിച്ചയുടന്‍ അറസ്റ്റും ! ; സംഭവം പെരിന്തല്‍മണ്ണയില്‍

New Update

പെരിന്തൽമണ്ണ : വെള്ള മണ്ണെണ്ണ കുടിച്ചാൽ കോവിഡ് മാറുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്‌തയാൾക്കെതിരെ പൊലീസ് കേസെടുത്തു.

Advertisment

publive-image

പെരിന്തൽമണ്ണ നാരങ്ങാക്കുണ്ട് നേച്ചർ വിങ്ങിൽ താമസിക്കുന്ന റൊണാൾഡ് ഡാനിയലിന് (64) എതിരെയാണ് കേസെടുത്തത്.

മണ്ണെണ്ണ കോവിഡിന് മരുന്നായി ഉപയോഗിക്കുന്ന കാര്യം ഇയാൾ തന്റെ ഫെയ്സ്‌ബുക് പേജിൽ പോസ്‌റ്റ് ഇട്ടിരുന്നു. കൂടാതെ ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് വിശദമായി കത്തയയ്ക്കുകയും ചെയ്‌തു. ഇതെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തത്.

covid 19 corona virus covid medicine
Advertisment