Advertisment

ജീവിതത്തിൽ എല്ലാം നേടി, ഇപ്പോൾ എനിക്ക് ഒന്നുമില്ല ; ഭർത്താവിന്റെ മരണത്തോടെ ജീവിതത്തിൽ ഒറ്റപ്പെട്ടു; കലാഭവൻ മണി ഉണ്ടായിരുന്നെകിൽ എനിക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമായിരുന്നു; ഇപ്പം എനിക്ക്‌ ഞാൻ മാത്രമേ ഉള്ളൂ: നടി മീനാ ഗണേഷിന്റെ ജീവിതം

author-image
ഫിലിം ഡസ്ക്
New Update

നാടക നടനും ‚സംവിധായകനുമായ ഗണേഷിന്റെ ഭാര്യയാണ് മീന ഗണേഷ്. 100 ഇൽ അധികം സിനിമകളിൽ വേഷമിട്ട മീന ഗണേഷ് മികച്ച സ്വാഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട് .

Advertisment

publive-image

സുരേഷ് ഉണ്ണിത്താന്റെ മുഖചിത്രമായിരുന്നു ആദ്യ ചിത്രം .വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലൂടെ ഏറെ ജനപ്രീതി നേടി , അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത് .

എന്നാൽ ഇപ്പോൾ മീനമ്മ ഇവിടെ എന്നതാണ് പ്രേക്ഷകരിൽ നിന്നുയരുന്ന ചോദ്യം .

കഴിഞ്ഞ കുറെ നാളുകളായി സ്വന്തമായി എണീറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് താരം .

ഭർത്താവിന്റെ മരണത്തോടെ ജീവിതത്തിൽ ഒറ്റപ്പെട്ട മീന ഗണേഷ്നേപ്പറ്റി സിനിമ മേഖലയിൽ ഉള്ളവർക് പോലും അറിയില്ല . സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണ്  മരുന്നുകൾ പിടിമുറുക്കിയ ഈ അവസ്ഥയിൽ ആകെ വരുമാനം‘അമ്മ സംഘടനയുടെ പെൻഷൻ തുകയും ‚മെഡിക്കൽ ക്ളെമുകളും മാത്രമാണ് .

പാലക്കാട്ടുകാരിയായ മീന കൊറേ വർഷങ്ങളായി ഷൊർണൂരിലാണ് താമസം . മക്കൾ എല്ലാം സെറ്റിൽഡായി മാറിയപ്പോൾ തികച്ചും ഒറ്റക്കായി . ജീവിതത്തിൽ എല്ലാം നേടി ഇപ്പോൾ എനിക്ക് ഒന്നുമില്ല എന്ന് തുറന്നു പറയാനും താരം മടിച്ചില്ല . കലാഭവൻ മണി ഉണ്ടായിരുന്നെകിൽ തനിക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമായിരുന്നതായും , മണിയുടെ ഓർമ്മകൾ പങ്കുവെച്ചു താരം പറഞ്ഞു . സെല്ലുലോയിഡായിരുന്നു അവസാന ചിത്രം .

അഭിനയത്തിൽ അതീവ താല്പര്യമുള്ള മീനയെ തന്റെ ആരോഗ്യസ്ഥിതി അതിനനുവദിക്കുന്നില്ല.  ഇപ്പോൾ താരം വിശ്രമ ജീവിതത്തിലാണ് . സീ വിത്ത് എൽസ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മീന ഗണേഷിന്റെ ഇപ്പോഴത്തെ ജീവിത കഥ പുറംലോകം അറിയുന്നത്.

film news meena ganesh
Advertisment