Advertisment

അമ്മയുടെ ക്ലാസിലിരുന്ന്‌ പഠിക്കാന്‍ ഇനി മീനാക്ഷിയില്ല; നാട്ടുകാരെ നൊമ്പരത്തിലാക്കിയ വിയോഗം

New Update

publive-image

കൊച്ചി; മ്മയുടെ ക്ലാസിലിരുന്ന് പഠിക്കാന്‍ ഇനി മീനാക്ഷിയില്ല. മറ്റു കുട്ടികള്‍ക്കൊപ്പം ക്ലാസിലിരുത്തി പഠിപ്പിച്ചിരുന്ന മകള്‍ നഷ്ടമായ വേദനയിലാണ് ബസേലിയോസ് വിദ്യാനികേതന്‍ സ്കൂള്‍ ഇംഗ്ലീഷ് അധ്യാപിക ആശ അജിത്. ആശയും വിനോദയാത്രാസംഘത്തില്‍ ഉണ്ടായിരുന്നു. അപകടത്തിനു അല്‍പസമയംമുമ്ബ് ബസില്‍ ആശയെ കെട്ടിപ്പിടിച്ച്‌ അഞ്ജനയുണ്ടായിരുന്നു.

കൂട്ടുകാരുടെ പ്രിയപ്പെട്ട അഞ്ജന വീട്ടില്‍ മീനാക്ഷിയായിരുന്നു. അപകടത്തില്‍ നെറ്റിയിലും കൈയ്ക്കും മുറിവേറ്റ ആശ അപ്പോള്‍ മുതല്‍ മകളെക്കുറിച്ച്‌ ആശങ്കപ്പെട്ടിരുന്നു. സഹോദരന്‍ അഭിലാഷും മറ്റു ബന്ധുക്കളുമെത്തി വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴും മകളെക്കുറിച്ചായിരുന്നു ആശങ്കയത്രയും. അതുവരെ ഒപ്പമുണ്ടായിരുന്ന മകള്‍ ആശുപത്രിയിലാണ് എന്നുമാത്രമാണ് ആദ്യം ആശയെ അറിയിച്ചത്. വീട്ടിലെത്തിയശേഷവും അഞ്ജനയുടെ മരണവാര്‍ത്ത ആശയെ അറിയിക്കാന്‍ ബന്ധുക്കള്‍ക്കും കരുത്തില്ലായിരുന്നു.

ഓടിക്കളിച്ചുനടന്ന വീട്ടിലേക്ക് അഞ്ജനയുടെ മൃതദേഹം ആംബുലന്‍സില്‍ എത്തിച്ചപ്പോള്‍ വാവിട്ടുകരഞ്ഞ ആശയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വിഷമിച്ചു. രക്തംപുരണ്ട വസ്ത്രങ്ങളുമായി അഞ്ജനയ്ക്ക് അന്ത്യചുംബനം നല്‍കുമ്ബോഴും തൊട്ടടുത്തുണ്ടായിട്ടും മകളെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ നൊമ്ബരത്തില്‍ ആശ പൊട്ടിക്കരഞ്ഞു. ആശയുടെ വേദന കണ്ടുനിന്നവരിലേക്കും കണ്ണീരായി പടര്‍ന്നു.

ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലായിരുന്നു അച്ഛന്‍ അജിത്. ഇരുമ്ബനം ട്രാക്കോ കേബിള്‍ ജീവനക്കാരനാണ് അജിത്. അഞ്ജനയുടെ മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ വ്യാഴം രാത്രി ഏഴോടെ സംസ്കരിച്ചു. ഇളയമകള്‍ കല്യാണിയെ സഹോദരന്റെ ഇടപ്പള്ളിയിലെ വീട്ടിലാക്കിയാണ് ആശ യാത്ര പുറപ്പെട്ടത്.

Advertisment