Advertisment

ഗതാഗത നിയമ ലംഘനങ്ങള്‍ക്കുളള ഉയര്‍ന്ന പിഴ കുറയുമോ....ഇന്നറിയാം തീരുമാനം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും.

Advertisment

publive-image

 

ഗതാഗത, നിയമ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സ്ഥാനസര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന വകുപ്പുകളില്‍ പിഴ കുറക്കണമെന്ന നിര്‍ദ്ദേശം ഗതാഗത വകുപ്പ് യോഗത്തില്‍ മുന്നോട്ട് വക്കും. കേന്ദ്രം നിശ്ചയിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്.

പിഴ കുറക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളൊന്നും ഇത് നിയമപരമായി നിലനില്‍ക്കുന്ന ഉത്തരവുകളൊന്നും ഇറക്കിയട്ടില്ലെന്നാണ് ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. പിഴ ഈടാക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നത് നിയമലംഘനങ്ങളും അപകടങ്ങളും കൂടുന്നതിന് കാരണമാകുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഓണാവധി കഴിഞ്ഞതിന് പിന്നാലെ വാഹന പരിശോധന പുനഃരാരംഭിച്ചിട്ടുണ്ടെങ്കിലും ഉയര്‍ന്ന പിഴ നിര്‍ബന്ധിച്ച് ഈടാക്കുന്നില്ല. ഗൗരവമുള്ള നയമലംഘനങ്ങളില്‍ കേസെടുത്ത് കോടതിയിലേക്ക് കൈമാറാനാണ് നിലവില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

Advertisment