Advertisment

നടക്കാന്‍ ബുദ്ധിമുട്ട് കോടതിയിൽ എത്തിയത് വീൽ ചെയറിൽ ; മെഹുല്‍ ചോക്‌സിയെ തിങ്കളാഴ്ച വരെ ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്തു

New Update

ന്യൂഡല്‍ഹി: കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിയെ ഡൊമിനിക്കയിലെ കോടതിയില്‍ ഹാജരാക്കി. നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വീല്‍ചെയറിലാണ് മെഹുല്‍ ചോക്‌സിയെ കോടതിയില്‍ ഹാജരാക്കിയത്.

Advertisment

publive-image

ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ അടുത്ത വാദം കേള്‍ക്കുന്ന ജൂണ്‍ 7 വരെ ചോക്‌സിയെ ഡൊമിനിക്ക-ചൈന ഫ്രണ്ട്ഷിപ്പ് ഹോസ്പിറ്റലില്‍ റിമാന്‍ഡ് ചെയ്യാനും കോടതി നിര്‍ദ്ദേശിച്ചു. ചോക്‌സി നല്‍കിയ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നീക്കം.

ചോക്‌സിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതും ഹൈക്കോടതി അടുത്ത ദിവത്തേക്ക് മാറ്റി വച്ചു. കേസിന്റെ വാദം പൂര്‍ത്തിയാകുന്നത് വരെ ചോക്‌സി ഡൊമിനിക്കയില്‍ തന്നെ തുടരുമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡൊമിനിക്കയിലേക്ക് അനധികൃതമായി പ്രവേശിച്ചുവെന്ന കേസില്‍ ചോക്‌സിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ജഡ്ജി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

MEHOOL CHOMSKI REMAND
Advertisment