Advertisment

സണ്ണി വടക്കേമുളഞ്ഞനാൽ (കേ:കോൺ.(എം) മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

മേലുകാവ്: മേലുകാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ (കേ:കോൺ.(എം) തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ 7 അംഗങ്ങൾ സണ്ണിക്ക് അനുകൂലമായി മായി വോട്ട് ചെയ്തു. എൽ.ഡി.എഫിലെ 3 അംഗങ്ങളും സണ്ണിക്ക് പിന്തുണ നൽകി. പ്രസിഡ ണ്ടായിരുന്ന കെ.ആർ. അനുരാഗ് രാജിവച്ചതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ്.

Advertisment

publive-image

സണ്ണി മാത്യു നിലവിൽ കേ. കോൺ.(എം) മേലുകാവ് മണ്ഡലം പ്രസിഡണ്ടാണ്‌. മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു.നേരത്തെ 12 വർഷം സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്നു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി വടക്കേ ള്ളഞ്ഞനാലിനെ കേ കോൺ. (എം) മണലം നേതൃയോഗം അഭിനന്ദിച്ചു.

നിയോജകമബലം പ്രസിഡണ്ട് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് നിഷ ജോസഫ്, വൈസ് പ്രസിഡണ്ട് ജെറ്റോ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ചെർണാണ്ടസ്, സൗമ്യ ബിജു., പഞ്ചായത്ത് അംഗങ്ങളായ ഷീബാ മോൾ ജോസഫ്, ബെറ്റി ബിജു, ആലീസ് ജോസഫ് അലക്സ് ജോസഫ്, എ.കെ.ഗോപി, ജോസുകുട്ടി കൂട്ടുങ്കൽ ,മനേഷ് കല്ലറയ്ക്കൽ, ജോൺസൺ പാമ്പക്കൽ, അഡ്വ.ബിജു ഇളംതുരുത്തി എന്നിവർ പ്രസംഗിച്ചു. ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി എന്നിവരും അനുമോദനം അറിയിച്ചു.

Advertisment