Advertisment

ഇതുപോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികൾക്കും നേരെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്; കരിപ്പൂർ വിമാനാപകടത്തിൽ എല്ലാം മറന്നു രക്ഷാ പ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മേനക ഗാന്ധി

New Update

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ എല്ലാം മറന്നു രക്ഷാ പ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മേനക ഗാന്ധി എംപി.

Advertisment

publive-image

കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവർത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് വടക്കൻ മേനക ഗാന്ധിക്ക് ഇ മെയിൽ സന്ദേശം അയച്ചിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് മേനകാ ​ഗാന്ധി മലപ്പുറത്തുകാരെ പുകഴ്ത്തിയത്.

വിമാന ദുരന്തമുണ്ടായ സമയത്ത് മികച്ച ഇടപെടലാണു മലപ്പുറത്തുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് മേനകാ ഗാന്ധി പ്രശംസിച്ചു.  ഇതുപോലെ മനുഷ്യത്വപരമായ സമീപനം എല്ലാ ജീവികൾക്കു നേരെയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സന്ദേശത്തിൽ അവർ വ്യക്തമാക്കി.

 

karipur plane crash menaka gandhi
Advertisment