Advertisment

ന​​ല്ല ഉ​​റ​​ക്ക​ ക്ഷീ​​ണ​​മു​​ള്ള​​തി​​നാ​​ൽ ഇ​​നി വി​​ളി​​ക്കി​​ല്ല, ഞാ​​ൻ ഉ​​റ​​ങ്ങാ​​ൻ പോ​​കു​​ക​​യാ​​ണ്; മെ​​റി​​ൻ നേ​​ര​​ത്തെ പ​​റ​​ഞ്ഞ​​തി​​നാ​​ൽ ആ ​​വി​​ളി പിന്നീട്‌ ആ​​രും പ്ര​​തീ​​ക്ഷി​​ച്ചി​​ല്ല !

New Update

കു​​റ​​വി​​ല​​ങ്ങാ​​ട്:   കൊ​​ല്ല​​പ്പെ​​ടു​​ന്ന​​തി​​നു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു മുമ്പ്‌ മെ​​റി​​ൻ മോ​​നി​​പ്പ​​ള്ളി​​യി​​ലെ വീ​​ട്ടി​​ലേ​​ക്ക് വി​​ളി​​ച്ചു. ഡ്യൂ​​ട്ടി ക​​ഴി​​ഞ്ഞി​​റ​​ങ്ങാ​​ൻ മ​​ണി​​ക്കൂ​​റു​​ക​​ൾ മാ​​ത്രം ബാ​​ക്കി​​നി​​ൽ​​ക്കെ​​യാ​​യി​​രു​​ന്നു വി​​ളി. ന​​ല്ല ഉ​​റ​​ക്ക​ ക്ഷീ​​ണ​​മു​​ള്ള​​തി​​നാ​​ൽ ഇ​​നി വി​​ളി​​ക്കി​​ല്ലെ​​ന്നു പ​​റ​​ഞ്ഞാ​​ണ് മെ​​റി​​ൻ ഫോ​​ണ്‍ സം​​ഭാ​​ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ച്ച​​തെ​​ന്നു സ​​ഹോ​​ദ​​രി മീ​​ര പ​​റ​​യു​​ന്നു.

Advertisment

publive-image

ഇ​​നി വി​​ളി​​ക്കി​​ല്ലെ​​ന്നു മെ​​റി​​ൻ നേ​​ര​​ത്തെ പ​​റ​​ഞ്ഞ​​തി​​നാ​​ൽ ആ ​​വി​​ളി ആ​​രും പ്ര​​തീ​​ക്ഷി​​ച്ചി​​ല്ല. മെ​​റി​​ൻ പ​​റ​​ഞ്ഞ ഉ​​റ​​ക്കം ഇ​​നി ഒ​​രി​​ക്ക​​ലും ഉ​​ണ​​രാ​​ത്ത​​താ​​ണെ​​ന്നും ആ​​രും ക​​രു​​തി​​യി​​രു​​ന്നി​​ല്ല. ഡ്യൂ​​ട്ടി​​ക്കി​​ട​​യി​​ൽ ക്ഷീ​​ണം തോ​​ന്നു​​മ്പോഴോ ഉ​​റ​​ക്കം വ​​രുമ്പോഴോ മെ​​റി​​ൻ വീ​​ട്ടി​​ലേ​​ക്കു വി​​ളി​​ക്കും. നോ​​റ​​യെ വീ​​ഡി​​യോ കോ​​ളി​​ൽ ക​​ണ്ടാ​​ൽ ക്ഷീ​​ണം മാ​​റു​​മെ​​ന്നാ​​ണ് മെ​​റി​​ൻ പ​​റ​​യാ​​റു​​ള്ള​​ത്.

ഡ്യൂ​​ട്ടി​​യു​​ണ്ടെ​​ങ്കി​​ലും ദി​​വ​​സം ഒ​​രു ത​​വ​​ണ ഉ​​റ​​പ്പാ​​യും വി​​ളി​​ക്കും. മ​​റ്റു ദി​​വ​​സ​​ങ്ങ​​ളി​​ൽ ര​​ണ്ടു​​ത​​വ​​ണ വി​​ളി ഉ​​റ​​പ്പാ​​ണ്. സാ​​ധാ​​ര​​ണ ആ​​ശു​​പ​​ത്രി​​യി​​ൽ​നി​​ന്നു വീ​​ട്ടി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കി​​ട​​യി​​ൽ 10 മി​​നി​​റ്റ് വി​​ളി​​ക്കു​​ന്ന പ​​തി​​വു​​ണ്ട്.

 

merin death merin murder
Advertisment