Advertisment

ഗോള്‍ വേട്ടയില്‍ പെലെയുടെ റെക്കോഡിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസി; മെസി ഇതിഹാസ താരവുമായി പങ്കുവച്ചത് ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് !

New Update

ബാഴ്‌സലോണ : ഗോള്‍ വേട്ടയില്‍ പെലെയുടെ റെക്കോഡിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസി. ഒരു ക്ലബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡാണ് മെസി ഇതിഹാസ താരവുമായി പങ്കുവച്ചത്.

Advertisment

publive-image

ലാലിഗയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ വലന്‍സിയക്കെതിരെ ഗോള്‍ നേടിയതോടെ മെസി ബാഴ്‌സലോണക്കു വേണ്ടി നേടിയ ഗോളുകളുടെ എണ്ണം 643 ആയി. ഇത്രയും ഗോളുകളാണ് പെലെയുടെയും അക്കൗണ്ടിലുള്ളത്.

ബാഴ്‌സ ജേഴ്‌സിയില്‍ 2005 ലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. ആല്‍ബസെറ്റെക്കെതിരെ ആയിരുന്നു ആ ഗോള്‍. ബ്രസീല്‍ ക്ലബ് സാന്റോസിനു വേണ്ടിയാണ് പെലെ 643 ഗോളുകള്‍ അടിച്ചുകൂട്ടിയത്.

വലന്‍സിയക്കെതിരായ മത്സരത്തില്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയ മെസി റീബൗണ്ട് ചെയ്തു കിട്ടിയ പന്ത് ഹെഡ്ഢറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മെസിയുടെ ഷോട്ട് വലന്‍സിയ ഗോള്‍കീപ്പര്‍ ജോമെ ഡൊമെനെക് തട്ടിയകറ്റി.

പന്ത് പോയത് ബാഴ്‌സലോണ താരം ജോര്‍ഡി ആല്‍ബയുടെ കാലുകളിലേക്കാണ്. ജോര്‍ഡി ബോക്‌സിലേക്ക് ഉയര്‍ത്തിക്കൊടുത്ത പന്തില്‍ തലവച്ച് മെസി ഗോള്‍ നേടുകയായിരുന്നു. മത്സരം സമനിലയിലാണ് കലാശിച്ചത് (2-2).

sports news lionel messi
Advertisment