Advertisment

ഉലുവയുടെ ആരോഗ്യമേന്മകള്‍

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ഇന്ത്യന്‍ പാചകത്തില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ഉലുവയും അതിന്‍റെ ഇലയും. സുഗന്ധവും, എന്നാല്‍ കയ്പ് രുചിയുമുള്ളതാണ് ഇത്. ചെറിയ തോതില്‍ ഉപയോഗിച്ചാല്‍ ഉലുവ ഭക്ഷണത്തിന് കൂടുതല്‍ രുചി നല്കും. കറികളിലും, പച്ചക്കറി വിഭവങ്ങളിലും, ഡാലിലും ഉലുവ പൊറോട്ടയിലും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ രുചിക്കപ്പുറം ഏറെ ഔഷധഗുണങ്ങളുള്ളതാണ് ഉലുവ.

Advertisment

publive-image

പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, നിയാസിന്‍, പൊട്ടാസ്യം, ഇരുമ്പ്, ആല്‍ക്കലോയ്ഡുകള്‍ എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. ഈസ്ട്രജന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ. ഉലുവയുടെ പതിനഞ്ച് ഗുണങ്ങളെ പരിചയപ്പെടാം.

മുലകുടിക്കുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് വളരെ ഫലപ്രദമായ ഒന്നാണ് ഉലുവ. ഉലുവയിലെ ഡയോസ്ജെനിന്‍ എന്ന ഘടകമാണ് പാലുത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്.

ഗര്‍ഭപാത്രത്തിന്‍റെ ചുരുങ്ങലിനെ ഉത്തേജിപ്പിച്ച് പ്രസവം സുഗമമാക്കാന്‍ സഹായിക്കുന്നതാണ് ഉലുവ. പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കും. എന്നാല്‍ ഗര്‍ഭകാലത്ത് ഉലുവ അമിതമായി കഴിക്കുന്നത് ഗര്‍ഭം അലസാനും, മാസം തികയാതെ പ്രസവിക്കാനും കാരണമായേക്കാം.

ഈസ്ട്രജന് സമാനമായ ഡയോസ്ജെനിന്‍, ഐസോഫ്ലേവന്‍ ഘടകങ്ങള്‍ മാസമുറയുമായി ബന്ധപ്പെട്ടുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാനസികനിലയിലെ വ്യതിയാനങ്ങള്‍ക്കും, ഹോട്ട് ഫ്ളാഷിനും ഈ ഘടകങ്ങള്‍ ഫലപ്രദമാണ്.

ആര്‍ത്തവം ആരംഭിക്കുന്ന കാലത്തും, ഗര്‍ഭകാലത്തും, മുലകുടിപ്പിക്കുന്ന കാലത്തും സ്ത്രീകള്‍ക്ക് ഇരുമ്പിന്‍റെ അപര്യാപ്തത അനുഭവപ്പെടാറുണ്ട്. ഉലുവ പോലുള്ള ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇരുമ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്താന്‍ സഹായിക്കും. എന്നാല്‍ ഇരുമ്പ് നന്നായി ആഗിരണം ചെയ്യപ്പെടാനായി ഉരുളക്കിഴങ്ങ്, തക്കാളി എന്നിവയും ഇതിനൊപ്പം കഴിക്കണം.

സ്തനവലുപ്പം വര്‍ദ്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ ഉലുവ പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സ്ത്രീകളിലെ ഹോര്‍മോണിനെ സന്തുലനപ്പെടുത്തി സ്തനവലുപ്പം വര്‍ദ്ധിപ്പിക്കാന്‍ ഇവയിലെ ഈസ്ട്രജന് സമാനമായ ഘടകങ്ങള്‍ സഹായിക്കും.

കൊളസ്ട്രോള്‍, പ്രത്യേകിച്ച് എല്‍.ഡി.എല്‍ അഥവാ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉലുവക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ഉലുവയിലെ ഗാലക്ടോമാനന്‍ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഉലുവയില്‍ സമൃദ്ധമായ പൊട്ടാസ്യം സോഡിയത്തിന്‍റെ പ്രവര്‍ത്തനത്തെ എതിരിട്ട് അമിതമായ ഹൃദയമിടിപ്പും, രക്തസമ്മര്‍ദ്ധവും നിയന്ത്രിക്കും.

methi benefits
Advertisment