Advertisment

മെട്രോയിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിന് ഒടുവില്‍ പേര് നല്‍കി ‘മെട്രോ മിക്കി’

New Update

കൊച്ചി: മെട്രോയിൽ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിന് എസ്.പി.സി.എ. (സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ്ക്രുവൽറ്റി ടു അനിമൽസ്) അധികൃതർ ‘മെട്രോ മിക്കി’ എന്ന പേര് നല്‍കി. 24 മണിക്കൂർ നിരീക്ഷണത്തിനായി പനമ്പിള്ളി നഗർ മൃഗാശുപത്രിയിൽ കഴിയുകയാണ് പൂച്ചക്കുട്ടി.

Advertisment

publive-image

അഞ്ചു മാസക്കാരിയായ പൂച്ചക്കുഞ്ഞിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോ. കെ. സൂരജ് പറഞ്ഞു. ‘ടാബി’ ഇനത്തിൽപ്പെട്ട പൂച്ചക്കുട്ടിയാണ് മെട്രോ മിക്കി. വല്ലാതെ പേടിച്ചുപോയിട്ടുണ്ട്.

അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മെട്രോ തൂണിനു മുകളിൽനിന്ന്‌ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി വൈറലായതോടെ അതിനെ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് നിരവധിപ്പേരാണ് സമീപിക്കുന്നതെന്ന് എസ്.പി.സി.എ. എറണാകുളം സെക്രട്ടറി സജീവൻ പറഞ്ഞു.

ചൊവ്വാഴ്ച മെട്രോ മിക്കിക്ക്‌ പേവിഷ പ്രതിരോധ കുത്തിവെപ്പും മറ്റു പ്രതിരോധ കുത്തിവെപ്പുകളും നൽകും. തുടർന്ന് പൂച്ചക്കുഞ്ഞിനെ ദത്തു നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

metro cat name
Advertisment