Advertisment

'ബംഗാളിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍നിന്നും എന്നെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും സാധ്യമല്ല. ഒക്ടോബര്‍ രണ്ടിനും മൂന്നിനും ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കുചേരും. തടയാന്‍ കഴിയുമെങ്കില്‍ തടയൂ: ഇഡിയെ വെല്ലുവിളിച്ച് അഭിഷേക് ബാനര്‍ജി

New Update
abhishek banarjee.

ഡല്‍ഹി: സ്‌കൂള്‍ നിയമന അഴിമതിക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പരോക്ഷമായി വെല്ലുവിളിച്ചു തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി. ഒക്ടോബര്‍ മൂന്നിനു ചോദ്യംചെയ്യലിനു ഹാജരാകാന്‍ ഇഡി അഭിഷേക് ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. 

Advertisment

എന്നാല്‍ കേന്ദ്രത്തില്‍നിന്നും ബംഗാളിനു ലഭിക്കാനുള്ള കുടിശ്ശികയ്ക്കായി ഇതേദിവസം തന്നെ ഡല്‍ഹിയില്‍ തൃണമൂല്‍ പ്രതിഷേധത്തിനു പദ്ധതിയിട്ടിരുന്നു. തൃണമൂല്‍ ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്നു വ്യക്തമാക്കിയിരിക്കുകയാണ് അഭിഷേക് ബാനര്‍ജി.

'ബംഗാളിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍നിന്നും എന്നെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും സാധ്യമല്ല.

ഒക്ടോബര്‍ രണ്ടിനും മൂന്നിനും ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കുചേരും. തടയാന്‍ കഴിയുമെങ്കില്‍ തടയൂ'' എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ച കുറിപ്പില്‍ അഭിഷേക് ബാനര്‍ജി പറഞ്ഞു.

Advertisment