Advertisment

പാചക വാതക സിലിണ്ടർ വില കൂട്ടി, വർധിപ്പിച്ചത് സിലിണ്ടറിന് 209 രൂപ

എല്ലാ മാസവും ഒന്നാം തിയതിയാണ് രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റം വരുത്താറുണ്ട്

New Update
lpg gas cylender news

ഡൽഹി: പാചക വാതക സിലിണ്ടറിന്‍റെ വില വർധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. 209 രൂപയാണ് വർധന. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിൽ കഴിഞ്ഞ മാസം 158 രൂപ കുറച്ചിരുന്നു. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.

Advertisment

.എല്ലാ മാസവും ഒന്നാം തിയതിയാണ് രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റം വരുത്താറുണ്ട് കഴിഞ്ഞ രണ്ട് തവണയും വിലയിൽ കുറവ് ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വില വർധനവ് ഉള്‍പ്പടെ ഉയർത്തിക്കാട്ടിയാണ് ഇത്തവണ സിലിണ്ടറിന്‍റെ വില കൂട്ടിയത്.

 

 

gas
Advertisment