Advertisment

വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ; ഒബിസി സംവരണം വേണമെന്ന് ആവർത്തിക്കാൻ പ്രതിപക്ഷം

രാജ്യസഭ ചർച്ച ചെയ്യുന്ന ബിൽ ഇന്ന് തന്നെ പാസാക്കാനാണ് സാധ്യത.

New Update
JJJJJJJJJJJJJJJJJJJJJJJJJJJJJJJJ.jpg

ഡൽഹി: ലോക്സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം നൽകുന്ന വിനിത സംവരണ ബില്ലിൽ രാജ്യസഭയിൽ ചർച്ച ഇന്ന് ആരംഭിക്കും. രാജ്യസഭ ചർച്ച ചെയ്യുന്ന ബിൽ ഇന്ന് തന്നെ പാസാക്കാനാണ് സാധ്യത.

Advertisment

പ്രതിപക്ഷം ഇന്നലെ ലോക്സഭയിൽ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട ഒബിസി സംവരണം രാജ്യസഭയിലും ആവർത്തിക്കും. ലോക്സഭാ പാസാക്കിയ ബില്ലിൽ തെറ്റുകളോ പോരായ്മകളോ രാജ്യസഭയിൽ കണ്ടുപിടിച്ചാൽ ഈ ബില്ല് ലോക്സഭാ ഒരിക്കൽ കൂടി പാസാക്കേണ്ടിവരും. പ്രതിപക്ഷത്തിന് അടക്കം ബില്ലിനോട് അനുകൂല നിലപാടാണ്. അതുകൊണ്ട് തന്നെ ബിൽ അനായാസം രാജ്യസഭ കടക്കും. ഭരണഘടന ഭേദഗതിക്ക് പിന്നാലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനക്രമീകരണം നടന്നാലെ ബിൽ നിയമമാകു. അതിനാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉണ്ടാകില്ല.

വനിതാ സംവരണ ബില്‍ 454 പേരുടെ പിന്തുണയോടെയാണ് ഇന്നലെ ലോക്‌സഭ പാസാക്കിയത്. രണ്ട് പേര്‍ ബില്ലിനെ എതിര്‍ത്തു. എട്ടു മണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബില്‍ പാസായത്. കേരളത്തിൽ നിന്നുള്ള എൻ കെ പ്രേമചന്ദ്രൻ, എ എം ആരിഫ്, ഇ ടി മുഹമ്മദ് ബഷീർ, ഹൈബി ഈഡൻ എന്നിവർ വനിതാ സംവരണ ബില്ലിൽ ഭേദഗതി നിർദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ പിന്നീട് ഇവർ ഈ ഭേദഗതി ബിൽ പിൻവലിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങൾക്കും പിന്നക്കക്കാർക്കും ഉപസംവരണം വേണമെന്ന് അസദുദ്ദീൻ ഉവൈസിയുടെ ഭേദഗതി നിർദേശം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഉവൈസിയുടെ ഭേദഗതി നിർദ്ദേശം സഭ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. വനിതാ സംവരണ ബില്ല് മുസ്ലിം സ്ത്രീകൾക്ക് വിരുദ്ധമാണെന്നും അസദുദ്ദീൻ ഒവൈസി നേരത്തെ പറഞ്ഞിരുന്നു.

വനിതാ സംവരണബില്ലുമായി ബന്ധപ്പെട്ട് ലോക്സഭയിൽ സംസാരിച്ച ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. ബില്‍ സ്ത്രീകളുടെ അന്തസ്സും അവസര സമത്വവും ഉയര്‍ത്തുമെന്നും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നുമുള്ള ആമുഖത്തോടെയായിരുന്നു കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ബില്ല് അവതരിപ്പിച്ചത്. പുതിയ പാർലമെന്‍റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. നാരിശക്തീ വന്ദന്‍ എന്ന പേരിലാണ് ബില്ല് അവതരിപ്പിച്ചത്.

women reservation bill
Advertisment