Advertisment

മോസ്കോ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; റഷ്യയും ഇന്ത്യയും തമ്മിലുള്ളത് സ്ഥിരമായ ബന്ധം; എസ് ജയശങ്കർ

New Update
2078656-s-jaishankar.webp

ഡല്‍ഹി: റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം സാധാരണമല്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ളത് സ്ഥിരമായ ബന്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ന്നതിനാല്‍ മോസ്‌കോ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.

Advertisment

ഉക്രെയ്നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ എല്ലാ പ്രധാന അന്താരാഷ്ട്ര ബന്ധങ്ങളിലും വലിയ ചാഞ്ചാട്ടമാണ് കണ്ടത്. എന്നാല്‍ ന്യൂഡല്‍ഹിയും മോസ്‌കോയും തമ്മിലുള്ള ബന്ധം ഏറെക്കുറെ സുസ്ഥിരമാണെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

'ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം അസാധാരണമാണ്. എന്നാല്‍ വളരെ സ്ഥിരതയുള്ളതാണ്. മികച്ച ബന്ധമായിരിക്കില്ല, എന്നാല്‍ സ്ഥിരതയുള്ളതാണ്.'- ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

'ഉക്രെയ്‌നില്‍ നടക്കുന്ന കാര്യങ്ങളുടെ അനന്തരഫലമായി, പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം തകര്‍ന്നെന്ന് തോന്നുന്നു. അതിനാല്‍ റഷ്യ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വാഭാവികമാണ്,

എന്നാല്‍ ചരിത്രപരമായി റഷ്യയെ എപ്പോഴും ഒരു യൂറോപ്യന്‍ ശക്തിയായാണ് കാണുന്നത്.'- ഉക്രെയ്നിലെ യുദ്ധം മൂലം തകര്‍ന്ന ലോകവുമായുള്ള റഷ്യയുടെ ബന്ധത്തെക്കുറിച്ച് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

 

Advertisment