Advertisment

ബിജെപിയുമായുള്ള സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർണാടക ജെഡി(എസ്)

New Update
jds

ഡല്‍ഹി: ബിജെപിയുമായുള്ള സഖ്യത്തില്‍ അതൃപ്തിയുണ്ടെന്ന് കര്‍ണാടക ജനതാദള്‍ (സെക്കുലര്‍) പ്രസിഡന്റ് സി എം ഇബ്രാഹിം.

Advertisment

ബിജെപിയുമായുള്ള സഖ്യം തള്ളിയ ഇബ്രാഹിം, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന അധ്യക്ഷനായിരുന്നിട്ടും ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് മുമ്പ് തന്നോട് പാര്‍ട്ടി കൂടിയാലോചന നടത്തിയില്ലെന്നും പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണെന്നും പാര്‍ട്ടി വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ബിജെപിയും ജെഡിഎസും തമ്മില്‍ ഡല്‍ഹിയില്‍ കൂടികാഴ്ച നടത്തിയതുകൊണ്ട് സഖ്യം ഉണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല.''- ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന സഖ്യ യോഗത്തിന് ശേഷം ജെഡി(എസ്) നേതാവ് കെ എ തിപ്പേസ്വാമിയാണ് വിളിച്ച് സംഭവവികാസങ്ങള്‍ അറിയിച്ചത്.

എച്ച്ഡി കുമാരസ്വാമിയോ എച്ച്ഡി ദേവഗൗഡയോ വിളിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാന അധ്യക്ഷനെന്ന നിലയിലുള്ള അധികാരം വിനിയോഗിക്കുമെന്നും ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുമായുള്ള സഖ്യത്തിന് പിന്നാലെ നിരവധി ജെഡി(എസ്) നേതാക്കള്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടി മുന്‍ പാര്‍ട്ടി മുന്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഷാഫി ഉള്ള ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ നേതാക്കള്‍ മൈസൂരുവില്‍ നിന്ന് കൂട്ടരാജി വച്ചിരുന്നു.

അതേസമയം തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ ഒക്ടോബര്‍ 16ന് സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ ജെഡി(എസ്) യോഗം ചേരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് ജനതാദള്‍ (സെക്കുലര്‍) ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ചേരുകയും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ നേരിടാന്‍ സഖ്യമുണ്ടാക്കുകയും ചെയ്തത്. അടുത്ത മാസം ദസറ ഉത്സവത്തിനു ശേഷം ഇരു പാര്‍ട്ടികളും സീറ്റ് വിഭജന ഫോര്‍മുല പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment