Advertisment

കളമശേരി സ്‌ഫോടനം: ഡൽഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ജാഗ്രതാ നിർദേശം; സുരക്ഷ ശക്തമാക്കി

New Update
k1kalamassery11

ഡല്‍ഹി: കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് ദേശീയ തലസ്ഥാനത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കി ഡല്‍ഹി പൊലീസ്. മുന്‍കരുതല്‍ നടപടിയായി ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നുണ്ട്. 

Advertisment

മഹാരാഷ്ട്രയിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. മുംബൈയിലെയും മറ്റ് സ്ഥലങ്ങളിലെയും ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. അതിനിടെ, തമിഴ്നാടിന്റെ അതിര്‍ത്തി ജില്ലകളില്‍ കര്‍ശന നിരീക്ഷണം നടത്താന്‍ ഡിജിപി ശങ്കര്‍ ജിവാള്‍ ഉത്തരവിട്ടു.

കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.

കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത് ബോംബ് സ്ഫോടനമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഒരു ഐഇഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്ഫോടനമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. 

Advertisment