Advertisment

ജനസേവനത്തിനാണ് ഞാന്‍ ജനിച്ചത്, ജനങ്ങളെ സേവിക്കാനുള്ള ജോലി എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്, കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോഴെല്ലാം രാജ്യത്ത് തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും വീര്യം വര്‍ദ്ധിക്കുകയാണെന്ന് പ്രധാനമന്ത്രി

New Update
narendra modi bjp

ഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നതെന്നും മോദി പറഞ്ഞു.

ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസേവനത്തിനാണ് താന്‍ ജനിച്ചത്. ജനങ്ങളെ സേവിക്കാനുള്ള ജോലി തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും പറഞ്ഞ മോദി ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോഴെല്ലാം രാജ്യത്ത് തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും വീര്യം വര്‍ദ്ധിക്കുകയാണ്. നക്‌സല്‍ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. സമീപകാലത്ത് നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മോദി ആരോപിച്ചു.

Advertisment