Advertisment

മോദിയ്ക്ക് ചായ നൽകുന്ന റോബോട്ട്, സയൻസ് സിറ്റിയിലെ ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

New Update
robort

ഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമിരുന്ന് റോബോട്ട് നല്‍കുന്ന ചായ ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു.

Advertisment

രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ബുധനാഴ്ചയാണ് മോദി അഹമ്മദാബാദിലെ റോബോട്ടിക്‌സ് ഗാലറി സന്ദര്‍ശിച്ചത്. റോബോട്ടിക്‌സ് എക്‌സിബിഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

''ഗുജറാത്ത് സയന്‍സ് സിറ്റിയിലെ ആകര്‍ഷകമായ റോബോട്ടിക്‌സ് ഗാലറി, നമുക്ക് ചായ നല്‍കുന്ന റോബോട്ടിന്റെ ചിത്രം കാണാതെ പോകരുത്!'' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

റോബോട്ട് നല്‍കുന്ന ഒരു കപ്പ് ചായ ആസ്വദിക്കുന്ന മോദിയെ ഫോട്ടോകളില്‍ കാണാം. പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗ്യാലറി സന്ദര്‍ശിച്ചിരുന്നു.

റോബോട്ട് സാങ്കേതികവിദ്യ ആളുകളെ പരിചയപ്പെടുത്തുന്നതിനാണ് റോബോട്ടിക് ഗാലറി വികസിപ്പിച്ചെടുത്തത്. 11000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഒരു അത്യാധുനിക ഗാലറിയാണിത്.

ഈ ഗാലറിയില്‍, സന്ദര്‍ശകര്‍ക്ക് എല്ലാ മേഖലകളില്‍ നിന്നുമുള്ള നൂതന റോബോട്ടുകളെ പര്യവേക്ഷണം ചെയ്യാനുള്ള അവസരം ലഭിക്കും. റോബോട്ടിക് ഗാലറി മാത്രമല്ല, പ്രകൃതി പാര്‍ക്ക്, അക്വാട്ടിക് ഗാലറി, സ്രാവ് ടണല്‍ എന്നിവയും ഇവിടെയുണ്ട്.

 

 

Advertisment