Advertisment

രാജ്യത്ത് പടക്കങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണം; ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നു

New Update
supreme-court news45

ഡല്‍ഹി: രാജ്യത്ത് പടക്കങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നു. രാജസ്താനുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഡല്‍ഹിയില്‍ നടപ്പാക്കിയ ഉത്തരവ് രാജ്യവ്യാപകമാക്കാനുള്ള നിര്‍ദ്ദേശം മാത്രമാണ് ആവശ്യമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. 

അതേസമയം, സംസ്ഥാനത്ത് വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കുക. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

 

Advertisment