Advertisment

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ സർക്യൂലർ

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

ഡൽഹി:  ഇന്ത്യയിൽ പ്രത്യേകിച്ച് ഡൽഹി എൻ സി ആറിൽ കൊറോണ ബാധ വർധിക്കുന്ന സാഹചര്യത്തിൽ വിശ്വാസികളോട് ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര സർക്യൂലർ പുറത്തിറക്കി.

Advertisment

publive-image

വിശ്വാസികൾ കുർബാന കയ്യിൽ സ്വീകരിക്കുക, കുർബാന മദ്ധ്യേ സമാധാനാശംസ കൈകൊടുത്തു നൽകുന്നതിന് പകരം കൈകൂപ്പി പരസ്പരം ശിരസ്സ് നമിച്ചു നൽകുക, ശുചിത്വം പാലിക്കുക, ആൾക്കൂട്ടം വരുന്ന പൊതുപരിപാടികൾ കുറക്കുക ക്യാറ്റിക്കിസം ക്ലാസ്സുകളിലും ഭക്‌തസംഘടനകളിലും കുട്ടികളെയും മറ്റുള്ളവരെയും ഇതേപ്പറ്റി ബോധവൽക്കരിക്കുക എന്നിങ്ങനെ ഇതിനെ അതിജീവിക്കാൻ സഹായകരമായ നിരവധി നിർദ്ദേശങ്ങൾ ആർച്ച്ബിഷപ് തന്റെ സിറക്യൂലറിലൂടെ നൽകി.

ഈ മുൻകരുതലുകൾ എടുക്കുന്നതോടൊപ്പം എല്ലാവരും ഈ പകർച്ചവ്യാധിയിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമെന്നും വികാരിയാച്ചന്മാരുടെ നേതൃത്വത്തിൽ ഇടവകകളിൽ പ്രത്യേക ദിവ്യകാരുണ്ണ്യ ആരാധന നടത്തി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Advertisment