Advertisment

ആര്‍ച്ച്ബിഷപ്പിന്റെ നേതൃത്വത്തില്‍ ഫരീദാബാദ് രൂപതാ മതബോധന സമിതിയുടെ വീഡിയോ കോണ്‍ഫറന്‍സ്

New Update

ഡൽഹി: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികാകലം പാലിച്ച് ഫരീദാബാദ് രൂപതയിലെ മതബോധന വകുപ്പിന്റെ ഹെഡ്മാസ്റ്റര്‍മാരും പ്രൊമോട്ടര്‍മാരും അഭിവന്ദ്യമെത്രാപ്പോലിത്താ കുറിയാക്കോസ്സ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒരുമിച്ച് കൂടി.

Advertisment

publive-image

ബിഷപ്പ് ജോസ്സ് പുത്തന്‍ വീട്ടില്‍, വികാരി ജനറാള്‍ മോണ്‍. ജോസ്സ് വെട്ടിക്കല്‍, രൂപതാ പി. ആര്‍. ഓ. ഫാ. ജിന്റോ, കാറ്റക്കിസം ഡയറക്ടര്‍ ഫാ. സാന്റോ പുതുമനക്കുന്നത്ത്, സെക്രട്ടറിറജി തോമസ്സ് എന്നിവരും 53 അധ്യാപക പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

അഭിവന്ദ്യമെത്രാപ്പോലീത്തായുടെ ആമുഖ സന്ദേശത്തിനു ശേഷം ഓരോ ഇടവകകളിലും കുട്ടികള്‍ക്കായി നടത്തപ്പെടുന്നവിവിധ പരിപാടികളെ കുറിച്ച് എല്ലാ പ്രതിനിധികളും വിശദീകരിച്ചു. ഇടവക തലത്തില്‍ നടത്തപ്പെടൂന്നജീവ കാരുണ്യ പദ്ധതികളൂം അറിയിച്ചു.

അകാലത്തില്‍ വേര്‍പിരിഞ്ഞ മതബോധനാദ്ധ്യാപിക സ്‌നേഹജോണിനേയും അനുസ്മരിച്ചു. എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പിതാവ് അനുമോദനങ്ങള്‍ അറിയിച്ചു.

publive-image

കോവിഡിന്റെ പ്രത്യേക സാഹചര്യങ്ങളില്‍ സാമൂഹികാകലം പാലിക്കേണ്ടതിനാല്‍ പള്ളിയില്‍ ഇപ്പോള്‍ ഒരുമിച്ച് കൂടുവാന്‍ സാധിക്കാത്തതിനാല്‍ മാത്രമാണ് നമുക്ക് വീടുകളില്‍ ആരാധനകള്‍ നടത്തേണ്ട സാഹചര്യങ്ങള്‍ ഉണ്ടായതെന്നും സാഹചര്യം അനുകൂലമാകുമ്പോള്‍ നമ്മള്‍ വീണ്ടും ദൈവാലയത്തില്‍ ഒരുമിച്ച്കൂടി വിശുദ്ധ ബലിയും മറ്റാരാധനകളും നടത്തുമെന്നും ഇതൊരു താല്കാലിക സംവിധാനംമാത്രമാണെന്ന് പുതിയ തലമുറയ്ക്ക് മനസിലാക്കി കൊടുക്കാനുള്ള വലിയ ഉത്തരവാദിത്വം മതാദ്ധ്യാപകര്‍ക്കുണ്ടെന്നും പിതാവ് അനുസ്മരിപ്പിച്ചു.

ബിഷപ്പ് ജോസ്സ് പുത്തന്‍ വീട്ടില്‍ എല്ലാവര്‍ക്കുമായിപ്രാര്‍ത്ഥിച്ചു. ഡയറക്റ്റര്‍ ഫാ. സാന്റോ അടുത്ത അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ അവതരിപ്പിച്ചു. സെക്രട്ടറി റജി തോമസ്സ് യോഗത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അഭിവന്ദ്യ പിതാവിന്റെ ആശീര്‍വാദ പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു.

Advertisment