Advertisment

കോവിഡ് കാലത്ത് അജപാലന ശ്രുശൂഷയിൽ മാതൃകയായി ഫരീദാബാദ് രൂപത

New Update

ഫരീദാബാദ്: കോവിഡ് കാലത്തെ വെല്ലുവിളികൾക്കിടയിലും വിശ്വാസ സമൂഹത്തോടുള്ള ഉത്തരവാദിത്വം മറക്കാതെ നൂതന മാർഗങ്ങളിലൂടെ എല്ലാവർക്കും മാതൃകയാവുകയാണ് ഫരീദാബാദ് രൂപത.

Advertisment

publive-image

ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെയും സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിൻ്റെയും നേതൃത്വത്തിൽ ലോക്ക് ഡോൺ കാലത്ത് വിശ്വാസ സമൂഹത്തോട് നവമാധ്യമങ്ങളിലൂടെ സംവദിച്ചും ചർച്ചകൾ സംഘടിപ്പിച്ചും സാമൂഹ്യ അകലത്തിലെങ്കിലും മാനസിക അകലത്തിലല്ല എന്ന് ഉദ്ബോധിപ്പിക്കുന്നു ഫരീദാബാദ് രൂപത.

കഴിഞ്ഞ ദിവസങ്ങളിൽ യുവജന സംഘടനയായ ഡി എസ് വൈ എം, വീട്ടമ്മമാരുടെ സംഘടനയായ മാതൃവേദി, രൂപതയിലെ വൈദികാർഥികൾ തുടങ്ങിയവരുമായി വീഡിയോ കോൺഫറൻസിലൂടെ നടന്ന ചർച്ചകളിൽ സഭയോടും സമൂഹത്തോടും കുടുംബത്തോടുമുള്ള ഉത്തരവാദിത്വം ഉറപ്പിക്കേണ്ടതിൻ്റെ ആവശ്യകതെയെക്കുറിച്ച ആർച്ച് ബിഷപ്പ് ഭരണികുളങ്ങര ഓർമപ്പെടുത്തി.

publive-image

ഈ പ്രതിസന്ധി കാലത്തിൽ വീട്ടമ്മമാരും യുവജനങ്ങളും നടത്തുന്ന സാമൂഹ്യ പ്രവത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ അതിൽ പങ്കുചേർന്നവരെ അഭിനന്ദനം അറിയിച്ചു.

വൈദികാർഥികളുമായി നടന്ന വീഡിയോ കോൺഫറൻസിൽ റോമിൽ നിന്നും കേരളത്തിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ളവർ പങ്കെടുത്തു.

Advertisment