Advertisment

18 -മത് അയ്യപ്പ പൂജാ ആഘോഷം ന്യൂഡൽഹി മാളവ്യയാനഗറിൽ

New Update

ഡൽഹി:  18 -മത് അയ്യപ്പ പൂജാ ആഘോഷം പി ടി എസ് കോളനി, മാളവ്യയാനഗർ, ന്യൂ ഡൽഹിയിൽ നവംബർ 30 ന്.

അയ്യപ്പ പൂജാ പാർക്കിൽ രാവിലെ 5.30 ന് ഗണപതി ഹോമം, 7.30 ന് ഉഷ പൂജ, 8 മണിമുതൽ ലഘുഭക്ഷണം, 9 ന് ശാസ്താൻ പാട്ട്, 12 ന് വാദ്യമേളങ്ങളോടുകൂടി ഉച്ച പൂജ . 12.30ന് ഉച്ചഭക്ഷണം. വൈകുന്നേരം 3 മണിക്ക് ചെണ്ടമേളം, 3.30 ന് താലപ്പൊലി, കരയാട്ടം, മുത്തുകുടയും ചെണ്ടമേളത്തോടും കൂടിയ പ്രൗഢഗംഭീര ഘോഷയാത്ര.

6 മണിക്ക് ദീപാരാധന, 6.30 ന് ഡൽഹി പോലീസ് ഭജന സമിതി അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും , 8 30 ന് മഹാദീപാരാധന, 9 ന് സമൂഹ സദ്യയും ഉണ്ടായിരിക്കുന്നതാണ്.

Advertisment