Advertisment

ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ പ്രജ്ജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് സിദ്ധരാമയ്യ

കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുന്നതിന് മുന്‍പ് വിദേശത്തേക്ക് കടന്ന പ്രജ്വല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.

New Update
prajwal

ബെംഗളൂരു: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ ജെഡിഎസ് നേതാവും ഹാസന്‍ എംപിയുമായ പ്രജ്ജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

Advertisment

ആവശ്യമുന്നയിച്ച് സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചു. നയതന്ത്ര മാര്‍ഗത്തിലൂടെ പ്രജ്ജ്വലിനെ നാട്ടിലെത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുക്കുന്നതിന് മുന്‍പ് വിദേശത്തേക്ക് കടന്ന പ്രജ്വല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.

കേസിലെ മറ്റൊരു പ്രതിയായ, പ്രജ്വലിന്റെ പിതാവും എംഎല്‍എയുമായ എച്ച് ഡി രേവണ്ണയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന് പ്രജ്ജ്വല്‍ ആവശ്യപ്പെട്ടു.

Advertisment