Advertisment

പണം മോഷ്ടിച്ചെന്നാരോപിച്ച് പരസ്യ ദേഹപരിശോധന; മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
kerala police1

ബംഗളൂരു: അധ്യാപികയുടെ പണം മോഷ്ടിച്ചെന്നാരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിലാണ് സംഭവം നടന്നത്.

Advertisment

അധ്യാപികയുടെ ബാഗിൽ നിന്ന് 2000 രൂപ കാണാതായതിന് പിന്നാലെ വിദ്യാർത്ഥിനിക്ക് നേരെ മോഷണക്കുറ്റം ആരോപിക്കുകയും പരസ്യ വിചാരണ നടത്തുകയുമായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 15-നായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്.

നാല് പത്താം ക്ലാസ് വിദ്യാർത്ഥികളെയും ഒരു എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെയുമാണ് അധ്യാപികയായ ജയശ്രീ ഇത്തരത്തിൽ ദേഹപരിശോധനക്ക് വിധേയരാക്കിയത്. ശേഷം അടുത്തുള്ള ക്ഷേത്രത്തിൽ കൊണ്ടുപോയി മോഷണം ചെയ്തിട്ടില്ലെന്ന് സത്യം ചെയ്യിപ്പിക്കുകയും ചെയ്തു.

മോഷണക്കുറ്റം ആരോപിച്ചതിലും, പരസ്യ ദേഹപരിശോധനയിലുമെല്ലാം മനം നൊന്ത് വീട്ടിലെത്തിയ ഉടൻ തന്നെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. അധ്യാപിക ജയശ്രീക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബാഗൽകോട്ട് റൂറൽ പൊലീസ് അറിയിച്ചു.

Advertisment