Advertisment

ഡല്‍ഹിയില്‍ 4-3 സീറ്റ് ഫോര്‍മുല? സഖ്യത്തിന് എഎപിയും കോണ്‍ഗ്രസും

New Update
congress

ഡല്‍ഹി: ഇന്ത്യന്‍ സഖ്യത്തില്‍ സീറ്റ് വിഭജനം സംബന്ധിച്ച ആലോചനകള്‍ പുരോഗമിക്കുന്നതിനിടെ സുപ്രധാന യോഗം ചേര്‍ന്ന് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. യോഗത്തില്‍ ഡല്‍ഹിയില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം ഉറപ്പിച്ചെന്നാണ് വിവരം.

Advertisment

ഡല്‍ഹിയില്‍ ഒരു പാര്‍ട്ടി 4 സീറ്റിലും മറ്റേ പാര്‍ട്ടി 3 സീറ്റിലും മത്സരിക്കും. ഡല്‍ഹിയില്‍ ആകെ 7 ലോക്സഭാ സീറ്റുകളാണുള്ളത്. അതേസമയം ഏത് പാര്‍ട്ടിക്കാണ് കൂടുതല്‍ സീറ്റുകളെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.

ഏതൊക്കെ സീറ്റുകളില്‍ ഓരോ പാര്‍ട്ടിയും മത്സരിക്കുമെന്ന കാര്യത്തിലും ധാരണയായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഈ കൂടിക്കാഴ്ചയെ പോസിറ്റീവാണെന്നാണ് എഎപി നേതാവ് രാഘവ് ഛദ്ദ വിശേഷിപ്പിച്ചത്. അതേസമയം, ഡല്‍ഹിയില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള സഖ്യത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നവും പുറത്തുവന്നിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

പഞ്ചാബില്‍ സഖ്യത്തിന്റെ സാധ്യതകള്‍ എളുപ്പമല്ല. സംസ്ഥാനത്ത് എഎപിയും കോണ്‍ഗ്രസും രാഷ്ട്രീയ എതിരാളികളാണ്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിക്കേണ്ടതിന്റെ പ്രാധാന്യവും ഇരുപക്ഷത്തിനും അറിയാം.

പക്ഷേ പഞ്ചാബിലെ എല്ലാ സീറ്റുകളിലും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ഇരു പാര്‍ട്ടികളും ആവര്‍ത്തിക്കുന്നുണ്ട്.

പഞ്ചാബില്‍ രാഷ്ട്രീയ സ്വാധീനം വര്‍ധിപ്പിക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരു പാര്‍ട്ടികളും. അതുകൊണ്ട് തന്നെ പഞ്ചാബില്‍ എഎപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യത്തിന് സാധ്യതയില്ല.

Advertisment