Advertisment

‘സുപ്രിം കോടതി വിശുദ്ധ പശു’; ബില്ലുകൾ ഒപ്പിടുന്നതിൽ കോടതി നിർദ്ദേശം പാലിക്കുമെന്ന് ഗവർണർ

New Update
‘ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ഔദ്യോഗികമായി ബിജെപിയില്‍ ചേരൂ’; ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി ഒവൈസി

ഡല്‍ഹി: സഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതില്‍ സുപ്രിം കോടതിയുടെ നിര്‍ദ്ദേശം പാലിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രിം കോടതി വിശുദ്ധ പശുവാണ്. കോടതിയുടെ നിര്‍ദേശം എന്തായാലും പാലിക്കും എന്നും അദ്ദേഹം പറഞ്ഞു. 

Advertisment

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെക്കാനോ വീറ്റോ ചെയ്യാനോ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു സുപ്രിം കോടതിയുടെ നിരീക്ഷണം. നിയമസഭ ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞിരുന്നു. 

സുപ്രിം കോടതി വിശുദ്ധ പശുവാണ്. കോടതിയുടെ നിര്‍ദേശം എന്തായാലും പാലിക്കും. പഞ്ചാബ് വിധി പരിശോധിക്കാന്‍ പറഞ്ഞത് സെക്രട്ടറിയോടാണ്.

പരിശോധിച്ചോ എന്നത് സെക്രട്ടറിയോട് ചോദിക്കൂ. കോടതി വിധി കൈവശമുണ്ടെങ്കില്‍ തരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സെക്രട്ടറിക്ക് വേണ്ടി താന്‍ മറുപടി പറയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisment