Advertisment

ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ലയുടെ കൂട്ടാളികൾ പിടിയിൽ

New Update
canada

ഡൽഹി: കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഭീകരൻ അർഷ് ദല്ലയുടെ കൂട്ടാളികളായ രണ്ടുപേരെ ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ഏറ്റുമുട്ടലിനൊടുവിലാണ് ഇരുവരെയും പിടികൂടിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു.

Advertisment

കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന ഏറ്റുമുട്ടലിനിടെ പ്രതികളിൽ ഒരാൾക്ക് കാലിന് വെടിയേറ്റ് പരിക്കേറ്റതായും പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. പഞ്ചാബി ഗായകനെ ആക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.

പരോളിൽ ഇറങ്ങിയ ശേഷം  ഒളിവിലായിരുന്നു അറസ്റ്റിലായ രണ്ടു പ്രതികളും. അതേസമയം, 2020ൽ ഇന്ത്യ വിട്ട അർഷ് ദല ഡൽഹി പൊലീസിന്റെയും പഞ്ചാബ് പൊലീസിന്റെയും ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) നിരീക്ഷണത്തിലാണ്. അദ്ദേഹം ഇപ്പോൾ കാനഡയിലാണ്.

അതേസമയം ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കയിൽ വച്ച് കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി കഴി‍ഞ്ഞ ദിവസം ഉദ്യോഗസ്ഥർ രം​ഗത്തെത്തിയിരുന്നു.

പന്നൂനെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആശങ്കയിൽ യുഎസ് സർക്കാർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയതായും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. 

Advertisment