Advertisment

ഡീപ് ഫേക്കില്‍ കേന്ദ്ര നടപടി: പരിശോധനയ്ക്ക് പ്രത്യേക ഉദ്യോഗസ്ഥന്‍, പരാതികള്‍ അറിയിക്കാം

New Update
deepfake

ഡല്‍ഹി: ഡീപ് ഫേക്ക് വിഷയത്തില്‍ നടപടി കടുപ്പിച്ച് കേന്ദ്രം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ഡീപ്‌ഫേക്ക് ഭീഷണികള്‍ പരിശോധിക്കാനും ഓണ്‍ലൈനില്‍ വ്യാജ ഉള്ളടക്കം കണ്ടെത്തുമ്പോള്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ പൗരന്മാരെ സഹായിക്കാനും സര്‍ക്കാര്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

Advertisment

ഇന്റര്‍നെറ്റില്‍ ഡീപ്‌ഫേക്ക് വീഡിയോകള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. നേരത്തെ രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്ഫേക്ക് വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. 

'ഇന്ന് തന്നെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും കേന്ദ്ര സര്‍ക്കാരും ഒരു റൂള്‍ സെവന്‍ ഉദ്യോഗസ്ഥനെ നിയമിക്കും. ഇക്കാര്യത്തില്‍ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും 100% പിന്തുണ ഉറപ്പാക്കും', മന്ത്രി അറിയിച്ചു. 

'റൂള്‍ സെവന്‍ ഓഫീസര്‍ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുന്ന ഒരു വ്യക്തിയായിരിക്കും. ഇതില്‍ പൗരന്മാര്‍ക്ക് അവരുടെ പരാതികള്‍, പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള നിയമ ലംഘനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാം. 

കൂടാതെ ആ ഉദ്യോഗസ്ഥന്‍ ആ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ വിവരങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കുകയും ചെയ്യും. ഇങ്ങനെ, പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നത് ഒരു സാധാരണ പൗരന് സംബന്ധിച്ചിടത്തോളം വളരെ ലളിതമാകും..,' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

'ഡീപ് ഫേക്കുകളും ബാല ലൈംഗിക ദുരുപയോഗ കണ്ടന്റുകളും ഇന്ത്യന്‍ ഇന്റര്‍നെറ്റില്‍ നിരോധിച്ച മറ്റ് ഉള്ളടക്കങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഡീപ്‌ഫേക്കുകളുടെ പ്രശ്നം ഉന്നയിക്കുന്നതിനായി എല്ലാ പ്രധാന ആളുകളുമായും ഇന്റര്‍നെറ്റ് ഇടനിലക്കാരുമായും വെള്ളിയാഴ്ച യോഗം നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

Advertisment