Advertisment

ഡൽഹിയിൽ ശൈത്യം കൂടുന്നു, ഒപ്പം വായു മലിനീകരണവും; വരും ദിവസങ്ങളിൽ മാറ്റമുണ്ടായേക്കും

New Update
delhi-3.jpg

ന്യൂഡൽഹി: കാലാവസ്ഥാവ്യതിയാനം മൂലം നഗരത്തിലെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു. 385 ആണ് നിലവിലെ വായു മലിനീകരണതോത് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടാകുമെന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ശൈത്യം വർദ്ധിച്ചതോടെ മലിനീകരണ തോത് വീണ്ടും വർദ്ധിക്കുകയായിരുന്നു.

Advertisment

ഡൽഹി സർക്കാരും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-കാൺപൂരും ചേർന്ന് നടത്തിയ നിരീക്ഷണത്തിൽ ബയോമാസ് കത്തുന്നതാണ് ഡൽഹിയിലെ മോശം കാലാവസ്ഥക്ക് കാരണമെന്നും കഴിഞ്ഞ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ 31 ശതമാനത്തിൽ നിന്നും 51 ശതമാനത്തിലേക്ക് വായുമലിനീകരണം തോത് മാറിയെന്നും കണ്ടെത്തി.

കൂടാതെ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ജൈവ വസ്തുക്കൾ കത്തിക്കുന്നത് നിർത്തലാക്കാനും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് നിരീക്ഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകി.

Advertisment